ഹാജി അലി ദര്‍ഗയിലെ പെണ്ണുങ്ങളെ ആര്‍ക്കൊക്കെയാണ് പേടി?
Daily News
ഹാജി അലി ദര്‍ഗയിലെ പെണ്ണുങ്ങളെ ആര്‍ക്കൊക്കെയാണ് പേടി?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st August 2016, 4:39 pm

ചെറുപ്രായത്തില്‍ മകള്‍ നഷ്ടമായ ഒരു ഉമ്മയോട് അവളെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെ ഒരിക്കല്‍ ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്ക് മോളുടെ ഖബറിനരികെ നിന്ന് അവള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് തോന്നിയിട്ടില്ലേ എന്ന്. ഹൃദയം ഉലയ്ക്കുന്ന കരച്ചിലൂടെയായിരുന്നു അതിനവര്‍ മറുപടി പറഞ്ഞത്. അവര്‍ക്കൊരിക്കലും സ്വന്തം ചോരയില്‍ പിറന്ന മകളുറങ്ങുന്ന ആ മണ്ണ് ഒരു നോക്കു കാണാന്‍ പോലും ആയിട്ടില്ല.

quote-mark

“അന്യ പുരുഷന്‍മാര്‍” എന്ന പ്രയോഗം തന്നെയാണ് ഏറ്റവും അപകടം പിടിച്ചത്. അന്യ പുരുഷന്റെ ഖബര്‍ സന്ദര്‍ശിക്കാന്‍ പാടില്ല, അന്യ പുരുഷന്‍മാരുടെ ഇടയില്‍ ജോലി ചെയ്യാന്‍ പാടില്ല, അന്യ പുരുഷന്റെ കൂടെ യാത്ര ചെയ്യാന്‍ പാടില്ല. ഇങ്ങനെ അപര നിര്‍മിതമായ അന്യത്വം പതിവില്‍ കവിഞ്ഞ ശക്തിയില്‍ പുറത്തേക്ക് വമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ സ്വാഭാവിക പരിണതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ കുടുംബത്തിലെ സ്‌നേഹനിധികളായ മൂന്നു പേരാണ്  കുറഞ്ഞ മാസങ്ങളുടെ ഇടവേളകളില്‍ മരണത്തിലേക്ക് മറഞ്ഞത്.  കരളു പറിച്ചെടുക്കുന്ന വേദനയോടെ ഞങ്ങള്‍ അവരെ പറഞ്ഞയച്ചു.

അതില്‍ ഞങ്ങളെ നിത്യദു:ഖത്തിലേക്ക് തള്ളിവിട്ടത് എന്റെ  ഉമ്മയുടെ ഇളയ സഹോദരന്റെ വേര്‍പാടായിരുന്നു. 26ാം വയസ്സില്‍ ഞങ്ങളുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ആ അപകട മരണം. കുറഞ്ഞ വയസ്സിന്റെ മൂപ്പിളമയായതിനാല്‍ അമ്മാവന്‍ മരുമകള്‍ എന്നതിലുപരി ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു.

ഇവരുടെയെല്ലാം ഖബറിടം സന്ദര്‍ശിക്കാനും അവിടെ ചെന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും അടക്കാനാവാത്ത ആഗ്രഹം പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍, ഒരു സ്ത്രീക്ക് ഖബറിടം സന്ദര്‍ശിക്കാനോ മയ്യത്തിനെ അനുഗമിക്കാനോ പാടില്ലെന്ന അലിഖിത നിയമം നിലനില്‍ക്കുന്ന മത പരിസരത്തില്‍ അപ്പോഴൊക്കെ എന്റെ ആഗ്രഹങ്ങള്‍ ഉള്ളില്‍ തന്നെ ഒടുങ്ങി.

ചെറുപ്രായത്തില്‍ മകള്‍ നഷ്ടമായ ഒരു ഉമ്മയോട് അവളെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെ ഒരിക്കല്‍ ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്ക് മോളുടെ ഖബറിനരികെ നിന്ന് അവള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് തോന്നിയിട്ടില്ലേ എന്ന്. ഹൃദയം ഉലയ്ക്കുന്ന കരച്ചിലൂടെയായിരുന്നു അതിനവര്‍ മറുപടി പറഞ്ഞത്. അവര്‍ക്കൊരിക്കലും സ്വന്തം ചോരയില്‍ പിറന്ന മകളുറങ്ങുന്ന ആ മണ്ണ് ഒരു നോക്കു കാണാന്‍ പോലും ആയിട്ടില്ല.

അടുത്തിടെ, ഖുര്‍ആനെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് അഫ്ഗാനിസ്ഥാനില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന മാനസിക വൈകല്യമുള്ള ഒരു സ്ത്രീയുടെ മയ്യിത്ത് ചുമന്നുകൊണ്ടുപോയി ആ നാട്ടിലെ പെണ്ണുങ്ങള്‍ തന്നെ മറമാടിയ വാര്‍ത്ത കേട്ടപ്പോള്‍ അങ്ങനെ ചെയ്യാന്‍ ആ സ്ത്രീകള്‍ക്ക്  ഒന്നും തടസ്സമായില്ല എന്നതും ഒരു വ്യവസ്ഥയെ ആകമാനം വെല്ലുവിളിച്ച് അവര്‍ കാണിച്ച ചങ്കൂറ്റവും അത്ര ചെറുതല്ലാത്ത അമ്പരപ്പുണ്ടാക്കിയിരുന്നു.

ശിര്‍ക്കിന്റെ കേന്ദ്രങ്ങളായ നേര്‍ച്ച സ്ഥലങ്ങളില്‍ ആണുങ്ങള്‍ക്കിടയില്‍ സ്ത്രീകളെ “അഴിഞ്ഞാടാന്‍” അവസരം നല്‍കുന്നതിന് പകരമെന്നോണം പള്ളികളുടെ ചെരുവില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കി  സലഫികള്‍ ഒരു പടി കൂടി മുന്‍ കടന്നു. അത് സമുദായ നവോത്ഥാനത്തിലെ നാഴികക്കല്ലായി വ്യാഖ്യാനിക്കപ്പെട്ടു. എന്നിട്ടും പള്ളികളുടെ മുന്‍വാതിലുകള്‍ അവര്‍ പെണ്ണുങ്ങള്‍ക്കായി തുറന്നേയില്ല. ഇന്നും അതേ സ്ഥിതി തുടരുന്നു എന്നു മാത്രമല്ല, മുസ്‌ലിം സ്ത്രീകളുടെ അവകാശാധികാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ ഇതിലൊക്കെയുള്ള ആശയ ഭിന്നതകള്‍ മാറ്റിവെച്ച് ഇവരെല്ലാം ഒന്നാവുന്നതും മാറ്റമില്ലാതെ തുടരുന്നു.

mahila

ഉറ്റവരുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ കഴിയാത്ത ഞങ്ങളുടെ നാട്ടിലെ മാപ്പിളപ്പെണ്ണുങ്ങള്‍ എന്നാല്‍, നേര്‍ച്ച സ്ഥലങ്ങളിലും മറ്റും പോയി ഖബര്‍ സിയാറത്ത് (സന്ദര്‍ശനം) നടത്താറുണ്ടായിരുന്നു. ഇത്തരം പ്രവൃത്തിയിലൂടെ അവര്‍ തങ്ങളുടെ ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിക്കുന്നതില്‍ സായൂജ്യം കണ്ടെത്തി.

അങ്ങനെ അവര്‍ സന്ദര്‍ശിച്ച ഖബറിടങ്ങളില്‍ ഏറെയും “അന്യ പുരുഷന്‍”മാരുടേതായിരുന്നു. അവിടെ മന്ത്രിച്ചൂതിയ വെള്ളം കുടിച്ചും “ജാറം” മൂടിയ തുണിയില്‍ മുത്തിയും അവിടെ നിന്ന് കിട്ടിയ “ചീരണി”യുമായി മടങ്ങി അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും കൊടുത്തു. ആരും അവരെ എതിര്‍ത്തിരുന്നില്ല.

ദൂരെയുള്ള നേര്‍ച്ച സ്ഥലങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാരില്ലാതെ തനിച്ചുപോയി. അതവര്‍ക്ക് കിട്ടിയ സഞ്ചാര സ്വാതന്ത്ര്യം കൂടിയായിരുന്നു. സ്വന്തം വീടിനും ഭര്‍തൃവീടിനും ഇടയിലെ അച്ചുതണ്ടിനപ്പുറത്തേക്ക് അവര്‍ സഞ്ചരിച്ചു.

ഈയടുത്ത് ഒടുങ്ങാക്കാട് എന്ന നേര്‍ച്ച സ്ഥലത്തേക്ക് ഒറ്റക്കു യാത്ര ചെയ്യുന്ന അല്‍പം പ്രായമായ ഒരുസ്ത്രീയെ ബസില്‍ വെച്ചു കണ്ടു. സ്ഥലമറിയില്ല. ആദ്യമായി പോവുകയാണ്. കൂടെ ആരുമില്ലേ എന്ന ചോദ്യത്തിന് അവര്‍ “നല്ല ഒരു കാര്യത്തിനല്ലേ പടച്ചവന്റെ കാവലുണ്ട്” എന്ന മറുപടിയായിരുന്നു നല്‍കിയത്. ആ പറച്ചില്‍ കേട്ട് സഹതാപമല്ല എനിക്ക് തോന്നിയത്. ഈ പ്രായത്തിലും അതവര്‍ക്ക് നല്‍കിയ ആത്മധൈര്യത്തെ കുറിച്ചായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത.

സത്യത്തില്‍ (അന്ധ)വിശ്വാസത്തിന്റെ പേരിലുള്ള പച്ചയായ കച്ചവടമാണ് അവിടങ്ങളില്‍ എല്ലാം നടക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടു ദശകങ്ങള്‍ക്കപ്പുറത്ത് ഈ മണ്ണിലേക്ക് കടന്നുവന്ന വഹാബിസം ആദ്യം കത്തിവെച്ചത് ഈ “അന്ധ”വിശ്വാസത്തിന്റെയും “ബിദ്അത്തി”ന്റെയും കഴുത്തില്‍ തന്നെയായിരുന്നു.

അല്ലാഹുവല്ലാത്ത ആരെയും വിളിച്ച് പ്രാര്‍ഥിക്കരുതെന്നും ഖബര്‍ ആരാധന “ശിര്‍ക്ക്” ആണെന്നും അവര്‍ ശക്തിയുക്തം പറഞ്ഞു. ഖബറുകള്‍ കെട്ടിപ്പൊക്കി ആരാധിക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു  എന്ന പ്രവാചകന്റെ ഒടുവിലത്തെ പ്രസംഗത്തിലെ (ഹജ്ജത്തുല്‍ വിദാഅ്) മുന്നറിയിപ്പ് നിരന്തരം എടുത്തുദ്ധരിക്കപ്പെട്ടു.

അടുത്ത പേജില്‍ തുടരുന്നു

ഇത് കേവലം മുസ്‌ലിം സ്ത്രീകളുടെ വിഷയം മാത്രമായി കാണുന്നിടത്തും കൂടിയാണ് ഇതിനകത്തെ അപകടം മറഞ്ഞിരിക്കുന്നത്. ദര്‍ഗയിലെ സന്ദര്‍ശകരില്‍ മുസ്‌ലിം സ്ത്രീകള്‍ മാത്രമായിരുന്നില്ല എന്നതും ഹിന്ദു സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പരമോന്നത കോടതി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

nizamuddin

അങ്ങനെ കേരളത്തിന്റെ മുസ്‌ലിം വിശ്വാസ പരിസരങ്ങളില്‍ “തൗഹീദ്” എന്ന ആശയത്തിന് വേരോട്ടം കിട്ടിത്തുടങ്ങി. ഇതോടെ “ശിര്‍ക്കും” “തൗഹീദും” തമ്മിലുള്ള ആശയ പരമായ “യുദ്ധ”മായി അതു മാറി. അന്ധവിശ്വാസക്കച്ചവടത്തെ എതിര്‍ക്കാനെന്ന പേരില്‍ ഏകദൈവ വിശ്വാസവും സമര്‍ത്ഥമായി കച്ചവടം ചെയ്യപ്പെട്ടു തുടങ്ങി.

ഖബറാരാധനയെ അനുകൂലിക്കുന്നവര്‍ അവരുടെ ചെയ്തികളെ  ന്യായീകരിക്കുന്ന പ്രമാണങ്ങളുമായി രംഗത്തത്തെി. അതുവരെ നിലനിന്നിരുന്ന ഇസ്ലാമിനകത്തെ പ്രാദേശിക വൈവിധ്യങ്ങളെ നിരാകരിച്ച് ഏകശിലാത്മകമായ വഹാബിസ്റ്റ് ആശയങ്ങള്‍ സൗദി മണ്ണില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന സമയം കൂടിയായിരുന്നു അത്.

അതിന്റെ ചുവടു പിടിച്ചുള്ള സലഫിസ്റ്റ് പ്രചാരണങ്ങള്‍ക്ക്  കേരളമണ്ണില്‍ ഏറെ സ്വീകാര്യത കിട്ടിയെങ്കിലും ഒടുങ്ങാക്കാട്ടേക്കും മമ്പുറത്തേക്കും ബീമാപ്പള്ളിയിലേക്കും ഏര്‍വാടിയിലേക്കുമെല്ലാം പെണ്ണുങ്ങള്‍ പിന്നെയും പോയിക്കൊണ്ടിരുന്നു. എന്നാല്‍, ജാറങ്ങളോട് ചേര്‍ന്ന് ഒരു മതിലിന്റെ വ്യത്യാസത്തിലുള്ള പളളികളുടെ വാതിലുകള്‍ അവര്‍ക്കു മുന്നില്‍ അപ്പോഴും അടഞ്ഞു തന്നെ കിടന്നു.

ശിര്‍ക്കിന്റെ കേന്ദ്രങ്ങളായ നേര്‍ച്ച സ്ഥലങ്ങളില്‍ ആണുങ്ങള്‍ക്കിടയില്‍ സ്ത്രീകളെ “അഴിഞ്ഞാടാന്‍” അവസരം നല്‍കുന്നതിന് പകരമെന്നോണം പള്ളികളുടെ ചെരുവില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കി  സലഫികള്‍ ഒരു പടി കൂടി മുന്‍ കടന്നു. അത് സമുദായ നവോത്ഥാനത്തിലെ നാഴികക്കല്ലായി വ്യാഖ്യാനിക്കപ്പെട്ടു. എന്നിട്ടും പള്ളികളുടെ മുന്‍വാതിലുകള്‍ അവര്‍ പെണ്ണുങ്ങള്‍ക്കായി തുറന്നേയില്ല. ഇന്നും അതേ സ്ഥിതി തുടരുന്നു എന്നു മാത്രമല്ല, മുസ്‌ലിം സ്ത്രീകളുടെ അവകാശാധികാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍ ഇതിലൊക്കെയുള്ള ആശയ ഭിന്നതകള്‍ മാറ്റിവെച്ച് ഇവരെല്ലാം ഒന്നാവുന്നതും മാറ്റമില്ലാതെ തുടരുന്നു.

മുസ്‌ലിംങ്ങളുടെ ഏറ്റവും വലിയ ആരാധനാലയമായ മക്കയില്‍ സ്ത്രീയും പുരുഷനും ഒരു വേര്‍തിരിവുമില്ലാതെ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. അവിടെ പോയി ഇതു കണ്ടും അനുഭവിച്ചും വരുന്നവര്‍ ഇവിടെയത്തെുമ്പോള്‍ മറ്റൊരു മുഖം കാണിക്കുന്നത് അവരെല്ലാം ഇവിടെ പലവിധത്തില്‍ തീറ്റിപ്പോറ്റുന്ന പാട്രിയാര്‍ക്കല്‍ വരേണ്യ ഘടനയുടെ ഇത്തിക്കണ്ണികള്‍ ആയതുകൊണ്ട് തന്നെയാണ്. അവശ്യ ഘട്ടങ്ങളില്‍ ആ മൂല്യം ഉള്ളില്‍ പേറുന്നവര്‍ എല്ലാം ഒന്നാവുക എന്നത് സ്വാഭാവികമാണല്ലോ.

haji

ഇതിനിടെയാണ് മുംബൈയിലെ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവം നടക്കുന്നത്. അതിനായി അവര്‍ പറഞ്ഞ കാരണമാണ് ശ്രദ്ധേയമായത്. സ്ത്രീകള്‍ “അന്യപുരുഷന്‍”മാരുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നത് പാപമാണെന്നായിരുന്നു അത്. (അപ്പോള്‍ ഈ കാലമത്രെയും ഈ പാപം ചെയ്യാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത ഹാജി അലി ദര്‍ഗ ട്രസ്റ്റിന് “പാപി”കളായ പെണ്ണുങ്ങള്‍ എല്ലാം കൂടി എന്തു ശിക്ഷയാണ് വിധിക്കേണ്ടത്? അതോ തങ്ങള്‍ക്കുള്ള ശിക്ഷ അല്ലാഹു തന്നെ വിധിക്കുമെന്ന് ഇവര്‍ സമ്മതിക്കുമോ?)

ഇതിനെതിരെ ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടന ബോംബെ ഹൈകോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചതും അപ്പീലുമായി ഹാജി അലി ദര്‍ഗ ട്രസ്റ്റിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒന്നര മാസത്തെ സമയം അനുവദിച്ചതുമാണ് ഏറ്റവും ഒടുവിലത്തെ വിവാദം.   ഇതിലെ “അന്യ പുരുഷന്‍മാര്‍” എന്ന പ്രയോഗം തന്നെയാണ് ഏറ്റവും അപകടം പിടിച്ചത്. അന്യ പുരുഷന്റെ ഖബര്‍ സന്ദര്‍ശിക്കാന്‍ പാടില്ല, അന്യ പുരുഷന്‍മാരുടെ ഇടയില്‍ ജോലി ചെയ്യാന്‍ പാടില്ല, അന്യ പുരുഷന്റെ കൂടെ യാത്ര ചെയ്യാന്‍ പാടില്ല. ഇങ്ങനെ അപര നിര്‍മിതമായ അന്യത്വം പതിവില്‍ കവിഞ്ഞ ശക്തിയില്‍ പുറത്തേക്ക് വമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ സ്വാഭാവിക പരിണതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മുസ്‌ലിംങ്ങളുടെ ഏറ്റവും വലിയ ആരാധനാലയമായ മക്കയില്‍ സ്ത്രീയും പുരുഷനും ഒരു വേര്‍തിരിവുമില്ലാതെ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. അവിടെ പോയി ഇതു കണ്ടും അനുഭവിച്ചും വരുന്നവര്‍ ഇവിടെയത്തെുമ്പോള്‍ മറ്റൊരു മുഖം കാണിക്കുന്നത് അവരെല്ലാം ഇവിടെ പലവിധത്തില്‍ തീറ്റിപ്പോറ്റുന്ന പാട്രിയാര്‍ക്കല്‍ വരേണ്യ ഘടനയുടെ ഇത്തിക്കണ്ണികള്‍ ആയതുകൊണ്ട് തന്നെയാണ്. അവശ്യ ഘട്ടങ്ങളില്‍ ആ മൂല്യം ഉള്ളില്‍ പേറുന്നവര്‍ എല്ലാം ഒന്നാവുക എന്നത് സ്വാഭാവികമാണല്ലോ.

ഇത് കേവലം മുസ്‌ലിം സ്ത്രീകളുടെ വിഷയം മാത്രമായി കാണുന്നിടത്തും കൂടിയാണ് ഇതിനകത്തെ അപകടം മറഞ്ഞിരിക്കുന്നത്. ദര്‍ഗയിലെ സന്ദര്‍ശകരില്‍ മുസ്‌ലിം സ്ത്രീകള്‍ മാത്രമായിരുന്നില്ല എന്നതും ഹിന്ദു സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പരമോന്നത കോടതി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു എന്നതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

യാദൃച്ഛികമെന്നു തോന്നുമെങ്കിലും ഇതേ സമയത്താണ് കോടതിയുടെ പരിഗണനയില്‍ ഉള്ള ശബരിമല ക്ഷേത്ര പ്രവേശന വിഷയത്തില്‍ ഒരു സൈബര്‍ കാമ്പയിനും പൊട്ടിപ്പുറപ്പെട്ടത്. നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന വിശ്വാസാചരങ്ങള്‍ ലംഘിച്ച് ശബരിമല പടി ചവിട്ടാന്‍ ഞങ്ങളില്ലെന്നും അതിനായി പ്രായ പരിധി തീരുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞുകൊണ്ട് സ്ത്രീകളുടേതെന്ന പേരില്‍ തുടങ്ങിയ “റെഡി റ്റു വെയ്റ്റ്” കാമ്പയിന്‍ അത്ര സ്വാഭാവികമാണെന്ന് കരുതാന്‍ വയ്യ.

അടുത്ത പേജില്‍ തുടരുന്നു

ശബരിമലയായാലും ഹാജി ദര്‍ഗയായാലും സ്ത്രീ സാന്നിധ്യത്തെ എതിര്‍ക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം ഇവിടെ പരിക്കേല്‍ക്കാതെ ഓമനിച്ചുപോരുന്ന പാട്രിയാര്‍ക്കല്‍ ബ്രാഹ്മണിക്കല്‍ മൂല്യത്തിന്റേതാണെന്നതില്‍ സംശയമില്ല. അതിന് നൂറ്റാണ്ടുകളുടെ പഴക്കം പറഞ്ഞ് വിശ്വാസങ്ങളെയും ആചാരങ്ങളെയും മുന്നില്‍ നിര്‍ത്തുന്നുവെന്നു മാത്രം.

sakia

എന്നിട്ടും ഹാജി അലി ദര്‍ഗയിലെ  സ്ത്രീ പ്രവേശവും ക്ഷേത്ര പ്രവേശത്തിലെ കാമ്പയിനും മുന്നോട്ടുവെക്കുന്ന  രണ്ടു വിരുദ്ധ ധ്രുവങ്ങള്‍ ആരും കാര്യമായി ചര്‍ച്ച ചെയ്തു കണ്ടില്ല. വാസ്തവത്തില്‍ മുംബൈയില്‍ സ്ത്രീകള്‍ പോരാടി നേടിയെടുത്ത ആരാധനാ സ്വാതന്ത്ര്യം ആരൊയൊക്കെയാണ് ഭയപ്പെടുത്തുന്നത് ?

അമ്പലമായാലും പള്ളിയായാലും ദര്‍ഗയായാലും അവിടങ്ങളിലെ സ്ത്രീ പ്രവേശം കേവലം വിശ്വാസത്തിന്റെ പരിസരത്തു നിന്നുകൊണ്ട് എതിര്‍ക്കപ്പെടേണ്ടതോ അംഗീകരിക്കരിക്കപ്പെടേണ്ടതോ ആണെന്ന് കരുതുന്നില്ല. വിശ്വാസികള്‍ അല്ലാത്തതിന്റെ പേരില്‍ മാറി നിന്ന് നോക്കിക്കാണേണ്ട ലാഘവ സമീപനം ആവശ്യപ്പെടുന്നതാണ് അവയെന്നും തോന്നിയിട്ടില്ല.

അതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. എത്ര തന്നെ പറഞ്ഞാലും  മതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മാറ്റുരയ്ക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണമായ കെട്ടുപിണയലുകള്‍ക്ക് കീഴ്‌പെട്ടിരിക്കുന്നു നമ്മുടെ സാമൂഹ്യ രാഷ്ട്രീയസാംസ്‌കാരിക പരിസരം. വിശ്വാസം വ്യക്തിപരം ആണെന്നും അതുകൊണ്ട് തന്നെ അതില്‍ പൊതു സമൂഹമോ ഭരണകൂടമോ ഇടപെടേണ്ടതില്ലെന്നും പറഞ്ഞ് മാറി നില്‍ക്കുന്ന സെക്യുലര്‍ ലിബറല്‍ വാദികളും മത മേലാളന്‍മാരും കരുതുന്നതുപോലെ അത്രത്തോളം വ്യക്തിപരമല്ല അത്.  ക്ഷേത്ര പ്രവേശന പ്രക്ഷോഭത്തെ നവോത്ഥാന നായകര്‍ പിന്തുണച്ചത് അത് വിശ്വാസത്തിന്റെ കാര്യമായത് കൊണ്ടല്ലായെന്നും സാമൂഹിക നീതിയുടെ കാര്യമായത് കൊണ്ടാണെന്നും ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നല്ലത്.

ശബരിമലയായാലും ഹാജി ദര്‍ഗയായാലും സ്ത്രീ സാന്നിധ്യത്തെ എതിര്‍ക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം ഇവിടെ പരിക്കേല്‍ക്കാതെ ഓമനിച്ചുപോരുന്ന പാട്രിയാര്‍ക്കല്‍ ബ്രാഹ്മണിക്കല്‍ മൂല്യത്തിന്റേതാണെന്നതില്‍ സംശയമില്ല. അതിന് നൂറ്റാണ്ടുകളുടെ പഴക്കം പറഞ്ഞ് വിശ്വാസങ്ങളെയും ആചാരങ്ങളെയും മുന്നില്‍ നിര്‍ത്തുന്നുവെന്നു മാത്രം.

അധികൃതര്‍ അങ്ങനെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത്യുഗ്രമായ സെക്യുലര്‍ ബോധം പേറുന്നവര്‍ പോലും ഇത് നമ്മുടെ വിഷയമല്ല എന്ന് പറഞ്ഞ് മാറി നില്‍ക്കുകയോ തൊടാന്‍ അറച്ച് നില്‍ക്കുകയോ ചെയ്യുമെന്ന് അവര്‍ക്കുറപ്പാണ്. സ്ത്രീവിമോചന ആശയങ്ങളോട് താല്‍പര്യം പ്രകടിപ്പിക്കുന്ന സുഹൃത്തുക്കള്‍ പോലും നൂറ്റാണ്ടുകളായ ആചാരങ്ങളെയും വിശ്വാസങ്ങളെയും വെല്ലുവിളിച്ച് ശബരമലയില്‍ കേറാന്‍ തങ്ങള്‍ ഇല്ലെന്നും “റെഡി റ്റു വെയ്റ്റ്” കാമ്പയിനെ പിന്തുണക്കുന്നതായും കണ്ടു.

മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ഒരു ഭാഗത്ത് അവള്‍ക്ക് ന്യായമായ നീതി ലഭ്യമാക്കുന്ന നിയമ പരിരക്ഷയുടെ അഭാവം. ഇസ്‌ലാം നല്‍കുന്ന അവകാശാധികാരങ്ങള്‍ നേടിയെടുക്കാന്‍ തടസ്സം നില്‍ക്കുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മത സംഘടനകള്‍. അതിനടിയില്‍ നിന്ന് പരിമിതമെങ്കിലും പതിറ്റാണ്ടുകളായി അനുവദനീയമായ പൊതു ഇടം പോലും നിഷേധിക്കപ്പെടുന്ന ദുരവസ്ഥ. ഇങ്ങനെ പോയാല്‍ ഇപ്പോള്‍ തുറന്നിട്ടിരിക്കുന്ന പള്ളികളുടെ പിന്‍വാതിലുകള്‍ നാളെ കൊട്ടിയടക്കപ്പെടാനുള്ള സാധ്യതയും വിദൂരമല്ല.

zakia-som

സത്യത്തില്‍ അല്‍ഭുതം തോന്നിയ കാര്യമാണ്. പൊതുവഴിയും പൊതു ഇടങ്ങളും അധികാരങ്ങളും സ്ത്രീക്ക് നിഷേധിക്കുന്ന അതേ അധീശത്വ രാഷ്ട്രീയം തന്നെയാണ് പൊതുവായ ആരാധനാലയങ്ങളില്‍ നിന്നും സ്ത്രീകളെ അസ്പൃശരായി ഇനിയുള്ള കാലമത്രയും നിര്‍ത്തുക എന്നതില്‍ മുഴച്ചു നില്‍ക്കുന്നതെന്ന് ഇവര്‍ എന്തുകൊണ്ടോ തിരിച്ചറിയാതെ പോവുന്നു.

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷന്റെ (ദൈവത്തിന്റെയല്ല) വികല പരികല്‍പനകള്‍ക്കും അശുദ്ധ സങ്കല്‍പങ്ങള്‍ക്കും  മേല്‍ കെട്ടിപ്പടുത്ത സാമൂഹ്യ ഭ്രഷ്ട് തന്നെയാണ് ഇത്തരത്തിലുള്ള എല്ലാ ആരാധനാലയങ്ങളിലും നടക്കുന്നത്. അയിത്തോച്ഛാടനത്തെ കുറിച്ചും ജാതി നിര്‍മാര്‍ജനത്തെ കുറിച്ചും അഹങ്കരത്തോടെ പറയുമ്പോഴും നമ്മുടെ ഉള്ളില്‍ നിന്ന് അതിന്റെ വൃത്തികെട്ട വാട അറിയാതെ പുറത്തുവരുന്നതുപോലെ തന്നെയാണ് ഇക്കാര്യത്തിലും സംഭവിക്കുന്നത്.

മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ഒരു ഭാഗത്ത് അവള്‍ക്ക് ന്യായമായ നീതി ലഭ്യമാക്കുന്ന നിയമ പരിരക്ഷയുടെ അഭാവം. ഇസ്‌ലാം നല്‍കുന്ന അവകാശാധികാരങ്ങള്‍ നേടിയെടുക്കാന്‍ തടസ്സം നില്‍ക്കുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മത സംഘടനകള്‍. അതിനടിയില്‍ നിന്ന് പരിമിതമെങ്കിലും പതിറ്റാണ്ടുകളായി അനുവദനീയമായ പൊതു ഇടം പോലും നിഷേധിക്കപ്പെടുന്ന ദുരവസ്ഥ. ഇങ്ങനെ പോയാല്‍ ഇപ്പോള്‍ തുറന്നിട്ടിരിക്കുന്ന പള്ളികളുടെ പിന്‍വാതിലുകള്‍ നാളെ കൊട്ടിയടക്കപ്പെടാനുള്ള സാധ്യതയും വിദൂരമല്ല.

പിന്‍കുറി: വിവരമുള്ള പെണ്‍കുട്ടികള്‍ മത സംഘങ്ങളുടെ പിടുത്തത്തില്‍ നിന്ന് വിടുതല്‍ നേടാന്‍ തുടങ്ങിയിട്ട് നാളേറെയായി. അവര്‍ക്കിതൊന്നും ഏശാന്‍ പോവുന്നില്ല. എന്നുകരുതി നിലവിലെ സ്ത്രീ വിരുദ്ധ പ്രവണതകളെ വെറുതേ വിട്ടേക്കാം എന്ന വാദത്തോട് യോജിക്കാനാവില്ല. കാരണം അങ്ങനെയല്ലാത്ത സ്ത്രീകളും നമുക്ക് ചുറ്റിലും  ഉണ്ടെന്നതുകൊണ്ട് തന്നെ.