മലയാളികളുടെ പ്രിയനടനാണ് വിജയരാഘവൻ. പ്രശസ്ത മലയാളചലച്ചിത്ര നടനും നടകാചാര്യനുമായിരുന്ന എന്‍.എന്‍.പിള്ളയുടെ മകനാണ് ഇദ്ദേഹം. ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത കാപാലിക എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവന്‍ സിനിമയിലേക്ക് കടന്നുവന്നത്. എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത് എന്നാൽ ചിത്രം വിജയിച്ചില്ല. പിന്നീട് നാടകങ്ങളിലും സിനിമകളിലും സജീവമായി. ഇപ്പോൾ പിതാവിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
തൻ്റെ അമ്മ മരിച്ചപ്പോൾ ഇരുപത്തൊന്നു ദിവസത്തോളം അച്ഛൻ തുടർച്ചയായി മദ്യപിച്ചെന്നും ആഹാരം പോലും കഴിക്കാതെ കിടന്നെന്നും വിജയരാഘവൻ പറയുന്നു. ഉറക്കത്തിൽ ഏങ്ങലടിച്ച് കരയുമെന്നും അമ്മയോടുള്ള സ്നേഹം അന്നാണ് മനസിലായതെന്നും അദ്ദേഹം പറയുന്നു.
അത്ര പ്രണയിച്ച രണ്ടുപേരുടെ മകനായി ജനിച്ചത് ഭാഗ്യമാണെന്നും കുട്ടിക്കാലത്ത് പട്ടിണി അനുഭവിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു. മുളകുപൊട്ടിച്ചതും കപ്പയും കഴിക്കുമ്പോൾ അത് ഇല്ലായ്മയാണെന്ന് മനസിലായിട്ടില്ലെന്നും ഇപ്പോഴാണ് അത് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അമ്മ മരിച്ചപ്പോൾ ഇരുപത്തൊന്നു ദിവസത്തോളം അച്ഛൻ തുടർച്ചയായി മദ്യപിച്ചു. ആഹാരം പോലും കഴിക്കാതെ മുകളിലെ മുറിയിൽ ഒറ്റക്ക് കിടന്നു. ഉറക്കത്തിൽ കൊച്ചുകുട്ടിയെപോലെ ഏങ്ങലടിക്കും. അമ്മയോടുള്ള സ്നേഹം അന്നാണ് തിരിച്ചറിഞ്ഞത്. അത്ര പ്രണയിച്ച രണ്ടുപേരുടെ മകനായി ജനിച്ചത് മഹാഭാഗ്യമല്ലേ…
കുട്ടിക്കാലത്ത് പട്ടിണിയുടെ മുഖം ഒരുപാട് കണ്ടിട്ടുണ്ട്. മുളകുപൊട്ടിച്ചതും കപ്പയും കഴിക്കുമ്പോൾ അത് ഇല്ലായ്മ കൊണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. ഇന്ന് ഈ ജീവിതത്തിലിരിക്കുമ്പോഴാണ് അതു പട്ടിണിക്കാലമായിരുന്നെന്നു മനസിലാകുന്നത്,’ വിജയരാഘവൻ പറയുന്നു.
1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിലെ അഞ്ഞൂറാൻ എന്ന കഥാപാത്രം മലയാളികളാരും മറക്കില്ല. തുടർന്ന് നാടോടി എന്ന ചിത്രത്തിലും എൻ.എൻ. പിള്ള.
അഭിനയിച്ചിരുന്നു. ജനപ്രീതി നേടിയ പല നാടകങ്ങളുടെയും എഴുത്തുകാരൻ അദ്ദേഹമായിരുന്നു. നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: When my mother died, my father drank for days. That’s when I realized love for my mother says Vijayaraghavan