ബാലതാരമായി സിനിമയിലെത്തി മലയാളിപ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ അഭിനേത്രിയാണ് കീർത്തി സുരേഷ്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ കീർത്തി നായികയായും അഭിനയിച്ചു. തെലുങ്ക് ഭാഷയിൽ ചെയ്ത മഹാനടി എന്ന ചിത്രത്തിലൂടെ നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും കീർത്തി സ്വന്തമാക്കി. ഇപ്പോൾ സിനിമയിൽ അഭിനയിക്കണമെന്നത് തൻ്റെ ആഗ്രഹവും സ്വപ്നവുമായിരുന്നെന്ന് പറയുകയാണ് കീർത്തി സുരേഷ്.
സിനിമയിൽ അഭിനയിക്കണമെന്ന് തൻ്റെ ആഗ്രഹവും സ്വപ്നവുമായിരുന്നെന്നും പക്ഷെ, മാതാപിതാക്കൾ എതിർത്തെന്നും കീർത്തി സുരേഷ് പറയുന്നു. നടക്കില്ലെന്ന് പറഞ്ഞ കാര്യം നടത്തിക്കാണിക്കാനുള്ള വാശി ഉള്ളിലുണ്ടായിരുന്നെന്നും അങ്ങനെയാണ് സിനിമയിലെത്തിയതെന്നും നടി പറഞ്ഞു.
ഇപ്പോൾ സിനിമയിൽ കുറച്ചുകാലത്തെ അനുഭവസമ്പത്തുണ്ടെന്നും ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുകയാണ് താനെന്നും കീർത്തി പറയുന്നു. അനുഭവ സമ്പത്തുള്ളവരുടെയും മികച്ച സംവിധായകരുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞെന്നും മുമ്പ് കൊള്ളാമെന്ന് തോന്നി അഭനിയിച്ച സിനിമകൾ ഇന്ന് കാണുമ്പോൾ കൊള്ളില്ലെന്ന് തോന്നുമെന്നും നടി കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു കീർത്തി സുരേഷ്.
‘സിനിമയിൽ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹവും സ്വപ്നവുമായിരുന്നു. പക്ഷേ, അച്ഛനും അമ്മയും എതിർത്തു. പ്രത്യേകിച്ച് അച്ഛൻ. നടക്കില്ലെന്ന് പറഞ്ഞ എന്റെ ആഗ്രഹത്തെ നടത്തിക്കാണിക്കാനുള്ളൊരു വാശി എന്റെ ഉള്ളിലുണ്ടായിരുന്നു.
അങ്ങനെ സിനിമയിലെത്തി അച്ഛനോടുള്ള വാശി തീർത്തു. ഇപ്പോൾ സിനിമയിൽ എനിക്ക് കുറച്ചുകാലത്തെ അനുഭവമുണ്ട്. പക്ഷേ, വർഷം കൂടി കഴിയുമ്പോൾ ഞാൻ പഠിക്കുന്ന കാര്യങ്ങളൊക്കെ വേറെയായിരിക്കും. ഞാൻ ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങളാവും എന്നെത്തേടിയെത്തുന്നത്.
അങ്ങനെ നോക്കുമ്പോൾ ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുകയാണ് ഞാൻ. വ്യത്യസ്ത സിനിമകളിൽ അഭിനയിക്കാനും അനുഭവ സമ്പത്തുള്ളവർക്കൊപ്പവും മികച്ച സംവിധായകർക്കൊപ്പവും വർക്ക് ചെയ്യാനും കഴിഞ്ഞല്ലോ. വർഷങ്ങൾക്ക് മുമ്പ് എനിക്ക് കൊള്ളാമെന്ന് തോന്നി അഭിനയിച്ച സിനിമകൾ ഇന്ന് കാണുമ്പോൾ ചിലപ്പോൾ കൊള്ളില്ലെന്ന് തോന്നാറുണ്ട്. പൊതുവെ സംതൃപ്‌തി കുറവുള്ള കൂട്ടത്തിലാണ് ഞാൻ,’ കീർത്തി സുരേഷ് പറയുന്നു.
Content Highlight: When I watch the films I acted in back then, sometimes I feel like not good enough says Keerthy Suresh