സിനിമയിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്നും എല്ലാവർക്കും വെല്ലുവിളികളുണ്ടെന്നും ജഗദീഷ് പറയുന്നു. നമ്മൾ കണ്ടിട്ടുള്ളതിൽ വെച്ച് പാവം പയ്യൻ എന്ന തോന്നൽ നൽകിയിട്ടുള്ള നടൻ വിനീത് ആണെന്നും മലയാള സിനിമയിലെ ഏറ്റവും നിഷ്‌കളങ്കനായിട്ടുള്ള വ്യക്തിയെന്ന് തോന്നിക്കുന്ന നടനാണ് വിനീതെന്നും അദ്ദേഹം പറഞ്ഞു.
ഏതുപടത്തിലും കാമുകനായിട്ട് വരുന്നത് വിനീത് ആയിരിക്കുമെന്നും സിംപതി തോന്നിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങളാണ് വിനീത് ചെയ്തിരിക്കുന്നതെന്നും എന്നാൽ വിനീതിൻ്റെ തന്നെ ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഒരു അടി കൊടുക്കാൻ തോന്നുമെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. ജഗദീഷും വിനീതും ഒന്നിക്കുന്ന ധീരൻ എന്ന സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. എല്ലാവര്‍ക്കും വെല്ലുവിളികളുണ്ട്. നമ്മള്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പാവം പയ്യന്‍ എന്ന ഫീലിങ് തന്നിട്ടുള്ള നടന്‍ വിനീത് ആണ്. മലയാള സിനിമയിലെ ഏറ്റവും പാവം പയ്യനും നിഷ്‌കളങ്കനായിട്ടുള്ള ഒരു സാധുമനുഷ്യന്‍ എന്നുതോന്നിയിട്ടുള്ള നടനാണ് അദ്ദേഹം.
നഖക്ഷതങ്ങള്‍ ആയിക്കോട്ടേ, ഒരു മുത്തശ്ശി കഥ ആയിക്കോട്ടെ… ഏതുപടത്തിലും കാമുകന്‍ എന്നുപറയുന്നത് വിനീതാണ്. നമുക്ക് സിംപതി തോന്നുന്ന രീതിയിലുള്ള ആ വിനീത് ഇന്ന് എവിടെയാണ് ചെന്നുനില്‍ക്കുന്നത്. വിനീതിന്റെ ചില പടങ്ങള്‍ കാണുമ്പോള്‍ ചെകിട്ടത്ത് ഒരു അടി കൊടുക്കാന്‍ തോന്നും. അത്തരത്തിലുള്ള വില്ലന്‍ ആണ്,’ ജഗദീഷ് പറയുന്നു.
ഭീഷ്‌മപർവം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ധീരൻ. രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: When I see some of his Films, I feel like slapping him says Jagadish