പാട്ടുണ്ടാക്കിയാൽ സംവിധായകൻ കേൾക്കുന്നതിനും മുമ്പ് അഭിപ്രായം ചോദിക്കുന്നത് അവളോട്: ഔസേപ്പച്ചൻ
Entertainment
പാട്ടുണ്ടാക്കിയാൽ സംവിധായകൻ കേൾക്കുന്നതിനും മുമ്പ് അഭിപ്രായം ചോദിക്കുന്നത് അവളോട്: ഔസേപ്പച്ചൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th May 2025, 4:47 pm

മലയാള സിനിമയിലെ പ്രമുഖനായ സംഗീതസം‌വിധായകനാണ് ഔസേപ്പച്ചൻ. നിരവധി സിനിമകൾക്ക് സംഗീതം നിർവഹിച്ച അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ – സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഈണം എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കി സിനിമയിലേക്ക് പ്രവേശിച്ച അദ്ദേഹം ഭരതൻ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിന് വേണ്ടി വയലിൻ ചെയ്തു. പിന്നീട് ഭരതന്റെ സംവിധാനത്തിൽ തന്നെ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസം‌വിധായകനായി. ഇപ്പോൾ സംഗീതത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

കാതോട് കാതോരം എന്ന ഗാനമാണ് ആദ്യത്തെ സിനിമാപ്പാട്ടെന്നും അതുകേൾക്കുമ്പോൾ കടന്നുവന്ന വഴികളൊക്കെ ഓർത്തുപോയെന്നും ഔസേപ്പച്ചൻ പറയുന്നു.

 

പാട്ട് കേട്ടതിനുശേഷം തൻ്റെ സുഹൃത്ത് രാജൻ ഗംഭീരമെന്നും രക്ഷയില്ലാത്ത പാട്ടാണെന്ന് പറഞ്ഞെന്നും എന്നാൽ നല്ല പാട്ട് എന്നതിനപ്പുറം തനിക്ക് അതൊരു അസാധാരണ പാട്ടാണെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ പാട്ടിന് ഈണം ഒരുക്കുമ്പോൾ സംഗീതസംവിധാനം തൻ്റെ മനസിലുണ്ടായിരുന്നില്ലെന്നും എന്നാൽ ആ പാട്ട് ഹിറ്റായെന്നും ഔസേപ്പച്ചൻ പറയുന്നു. സംഗീതസംവിധായകൻ്റെ ആദ്യപാട്ട് തന്നെ ഹിറ്റാകുന്നത് ദൈവാനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ വളർച്ച തനിക്കൊപ്പം തന്നെ തൻ്റെ പങ്കാളിയും ആസ്വദിക്കുന്നുണ്ടായിരുന്നെന്നും ആദ്യം പാട്ടുണ്ടാക്കിയാൽ പങ്കാളിയെയാണ് ആദ്യം കേൾപ്പിക്കുന്നതെന്നും ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കന്നിപ്രസവമല്ലേ… ആദ്യത്തെ സിനിമാപാട്ട്. അതിങ്ങനെ കേൾക്കുമ്പോൾ അതുവരെ കടന്നുവന്ന വഴികളെല്ലാം ഓർത്തുപോയിരുന്നു. ‘കാതോട് കാതോരം’ പാട്ട് കേട്ടശേഷം എന്റെയും ജോൺസന്റെയും അടുത്ത സുഹൃത്തായ രാജൻ പറഞ്ഞു ‘ഇതൊരു രക്ഷയുമില്ലാത്ത പാട്ടാണ്, ഗംഭീരം’ എന്ന്. മദ്രാസിൽ ആരോരുമില്ലാത്ത കാലത്ത് ഞാനും ജോൺസണും രാജനും ഒന്നിച്ച് ജീവിതം തുഴഞ്ഞവരാണ്.

നല്ല പാട്ട് എന്നതിനപ്പുറം അസാധാരണമായ ഒരു പാട്ടാണെന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല. കാരണം ആ പാട്ടിന് ഈണമൊരുക്കുമ്പോൾ പോലും സംഗീതസംവിധാനം എന്റെ മനസിലുണ്ടായിരുന്നില്ല. പക്ഷേ, പാട്ട് വളരെ ഹിറ്റായി. ഒരു സംഗീതസംവിധായകന്റെ ആദ്യത്തെ പാട്ടുതന്നെ ഹിറ്റാവുക എന്നുപറഞ്ഞാൽ ദൈവാനുഗ്രഹം തന്നെയാണ്.

ആ വളർച്ച എനിക്കൊപ്പം ഇവളും (പങ്കാളി) ആസ്വദിക്കുന്നുണ്ടായിരുന്നു. ഞാനൊരു പാട്ടുണ്ടാക്കിയാൽ ആദ്യം ഇവളെ കേൾപ്പിക്കും. സംവിധായകനൊക്കെ കേൾക്കുന്നതിന് മുമ്പ് ഇവളോട് അഭിപ്രായം ചോദിക്കും,’ ഔസേപ്പച്ചൻ പറയുന്നു.

Content Highlight: When i creates a song, i will asks her for the opinion says Ouseppachan