എഡിറ്റര്‍
എഡിറ്റര്‍
‘സബ്കാ സാഥ് സബ്കാ വികാസ്’; ട്രോളെന്നാ എജ്ജാതി ട്രോള്‍; മോദിയെ അനുകരിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറല്‍
എഡിറ്റര്‍
Friday 24th November 2017 2:17pm

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണ്ണാടകയിലെ ചിക്കോഡിയില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു മോദിയെ അനുകരിക്കുന്ന സിദ്ധരാമയ്യയുടെ മിമിക്രി പ്രകടനം.

മോദിയുടെ ശൈലിയില്‍ കൈകള്‍ വീശി സബ്കാ സാഥ് സബ്കാ വികാസ് (എല്ലാവര്‍ക്കും വികസനം) എന്ന മോദിയുടെ പ്രയോഗമാണ് സിദ്ധരാമയ്യ അനുകരിച്ചത്. മോദിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ വാക്ക് തന്നെയാണ് സിദ്ധരാമയ്യ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.


Also Read: ഖാദിപോലുളള സ്ഥാപനത്തില്‍ പര്‍ദ്ദ പ്രചരിപ്പിക്കുന്നത് വഴി സാമൂഹികമായ അടിച്ചമര്‍ത്തലുകള്‍ സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുകയാണോ?; ഖാദി പര്‍ദ്ദയ്‌ക്കെതിരെ വി.പി സുഹ്‌റ


നോട്ടു നിരോധന സമയത്തും അതിനുമുന്നേ തെരഞ്ഞെടുപ്പ് സമയത്തു മോദി നല്‍കിയ വാഗ്ദാനങ്ങളിലൊന്നായ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും നികുതിയടക്കാത്ത പണം പിടിച്ചെടുക്കുമെന്നുമുള്ള പ്രസ്താവനകളെയും യോഗത്തില്‍ സിദ്ധരാമയ്യ രൂക്ഷമായി വിമര്‍ശിച്ചു.

‘അച്ഛാ ദിന്‍ വരുമെന്ന് പറഞ്ഞു. എന്നാല്‍ എപ്പോഴാണ് വരിക, ആര്‍ക്കാണ് വരിക സിദ്ധരാമയ്യ ചോദിച്ചു. പതിനഞ്ച് പൈസയെങ്കിലും നിങ്ങളുടെ അക്കൗണ്ടില്‍ ഇട്ടോ? നല്ല ദിവസങ്ങളും വന്നില്ല. വികസനവും വന്നില്ല. 15 ലക്ഷം അക്കൗണ്ടിലും വന്നില്ല’ സിദ്ധരാമയ്യ പറഞ്ഞു.


Dont Miss: മാതൃത്വത്തിന് അതിര്‍വരമ്പുകളില്ല; മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി യുവതിയുടെ ചിത്രം വൈറല്‍


അടുത്ത വര്‍ഷം കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച പൊതു സമ്മേളത്തിലായിരുന്നു സിദ്ധരാമയ്യയുടെ അനുകരണം. മോദിയെ അനുകരിക്കുന്ന സിദ്ധരാമയ്യയുടെ വീഡിയോ സോഷ്യേല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Advertisement