വാര്‍ 2; ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍.ടി.ആറും ഒന്നിക്കുന്നു; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
Entertainment news
വാര്‍ 2; ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍.ടി.ആറും ഒന്നിക്കുന്നു; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th November 2023, 12:18 am

സ്‌പൈ-ത്രില്ലര്‍ ചിത്രമായ ‘വാര്‍’ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രത്തില്‍ ഹൃത്വിക് റോഷനൊപ്പം ജൂനിയര്‍ എന്‍.ടി.ആറും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തും.

യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് ഇത്. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം 2025ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് തിയേറ്ററുകളിലെത്തുന്നത്.

ജൂനിയര്‍ എന്‍.ടി.ആറും ഹൃത്വിക്കും ആദ്യമായാണ് ഒരു സിനിമയില്‍ ഒന്നിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറിന്റെ ആദ്യ ബോളിവുഡ് സിനിമ കൂടെയാകും വാര്‍ 2.

സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് ഒരുമിച്ച ടൈഗര്‍ 3യിലെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ വാറിന്റെ രണ്ടാം ഭാഗത്തില്‍ ഹൃത്വിക്ക് ഏജന്റ് കബീറായി എത്തുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. അപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

2019ല്‍ ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷ്രോഫ്, വാണി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ വാറിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ആദ്യ ഭാഗം 2019ല്‍ റിലീസായപ്പോള്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി രൂപയായിരുന്നു കളക്ഷന്‍ നേടിയത്. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രങ്ങളിലൊന്നായിരുന്നു അത്.

Content Highlight: War2 Movie; Hrithik Roshan And Jr. NTR Team Up; The Release Date Out