ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കും: ജെ.പി നദ്ദ
national news
ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കും: ജെ.പി നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th March 2025, 1:25 pm

ന്യൂദല്‍ഹി: ആശാവര്‍ക്കര്‍മാര്‍ക്കുള്ള വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. കേരളത്തിന് എല്ലാ കുടിശ്ശികയും നല്‍കിയെന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ കേരളം വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടില്ലെന്നും ജെ.പി നദ്ദ പറഞ്ഞു. പി. സന്തോഷ് കുമാര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു നദ്ദ.

കേരളത്തിന് കൃത്യമായ വിഹിതം നല്‍കിയിട്ടുണ്ടെന്നും ഇനി കുടിശ്ശിയൊന്നും നല്‍കാന്‍ ബാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച ദേശീയ ആരോഗ്യ മിഷന്റെ യോഗം ചേര്‍ന്നതായും യോഗത്തില്‍ കൃത്യമായ ചര്‍ച്ച നടത്തിയെന്നും ഇതില്‍ ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധനവില്‍ തീരുമാനമെടുത്തുവെന്നും നദ്ദ പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനത്തെ ആശാവര്‍ക്കര്‍മാര്‍ സ്വാഗതം ചെയിതിട്ടുമുണ്ട്.

അതേസമയം ജെ.പി നദ്ദ സഭയെ തെറ്റിധരിപ്പിച്ചുവെന്നും ഒന്നും നല്‍കാനില്ലെന്ന നദ്ദയുടെ വാദം തെറ്റാണെന്നും എം.പി സന്തോഷ് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ സഭയെ തെറ്റിധരിപ്പിച്ചുവെന്ന നോട്ടീസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Wages of ASHA workers will be increased: JP Nadda