പോക്കിരിരാജക്കും മധുരരാജക്കും ശേഷമെത്തുന്ന ന്യൂയോര്‍ക്ക്; സിനിമയെക്കുറിച്ച് മാത്രമല്ല മമ്മൂക്കയെക്കുറിച്ചും വൈശാഖ് പറയുന്നു
Entertainment
പോക്കിരിരാജക്കും മധുരരാജക്കും ശേഷമെത്തുന്ന ന്യൂയോര്‍ക്ക്; സിനിമയെക്കുറിച്ച് മാത്രമല്ല മമ്മൂക്കയെക്കുറിച്ചും വൈശാഖ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th September 2020, 8:26 am

കൊച്ചി: പോക്കിരിരാജ, മധുരരാജ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ന്യൂയോര്‍ക്ക്. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ടൈംസ് ഒരുക്കിയ വീഡിയോയില്‍ വൈശാഖ് ന്യൂയോര്‍ക്കിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിച്ചതാണ് ശ്രദ്ധേയമാവുന്നത്.

താരം എന്ന നിലയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്ന് വൈശാഖ് പറഞ്ഞു. ‘ഒരു നല്ല മനുഷ്യന്‍ എങ്ങനെ എന്നതിന്റെ അപൂര്‍വ്വ ഉദാഹരണമാണ് മമ്മൂക്ക. അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുള്ള ഓരോ സിനിമയും തനിക്ക് നല്ല സമയവും കൂടുതല്‍ ത്രില്ലുമാണ് സമ്മാനിച്ചിട്ടുള്ളത്’, വൈശാഖ് പറഞ്ഞു.

ന്യൂയോര്‍ക്ക് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്ന സിനിമയാണെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. യു.ജി.എം പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. നവീന്‍ ജോണ്‍, ഇറ ഫെയിം എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയാണ് ന്യൂയോര്‍ക്ക് എന്നും നേരത്തേ വൈശാഖ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: vysakh mammootty new york film