കുറഞ്ഞ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. എന്റെ വീട് അപ്പൂന്റേം എന്ന മലയാള സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിഷ്ണു കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രേമികൾക്ക് പ്രിയങ്കരനായത്.
കുറഞ്ഞ സിനിമകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. എന്റെ വീട് അപ്പൂന്റേം എന്ന മലയാള സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിഷ്ണു കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രേമികൾക്ക് പ്രിയങ്കരനായത്.

എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ തന്റെ ആദ്യത്തെ ടേക്ക് കഴിഞ്ഞപ്പോൾ കൈ തന്നെന്നും അപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചെന്നും വിഷ്ണു പറയുന്നു. ജയറാം തന്നെക്കൊണ്ട് മിമിക്രി ചെയ്യിപ്പിക്കുമായിരുന്നുവെന്നും അത് കണ്ട് അദ്ദേഹം ചിരിക്കുമ്പോൾ തനിക്ക് സന്തോഷമാകുമെന്നും വിഷ്ണു പറഞ്ഞു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ.
‘എന്റെ ഫസ്റ്റ് ടേക്ക് ഓകെ ആയപ്പോൾ സിബി സാർ വന്ന് കൈ തന്നു, എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിച്ചു. എനിക്കപ്പോൾ നാഷണൽ അവാർഡ് കിട്ടിയ സന്തോഷമായിരുന്നു. കാരണം സിബി മലയിലാണ് വന്ന് കൈതന്നത്. അതിനുശേഷം പിന്നെ ആര് ലൊക്കേഷനിൽ വന്നാലും സിബി മലയിൽ സാർ ‘മറ്റേ പയ്യനെ വിളിക്ക്’ എന്ന് പറഞ്ഞ് എന്നെ വിളിച്ച് എല്ലാവർക്കും പരിചയപ്പെടുത്തും.
മിമിക്രിക്ക് എനിക്ക് സ്റ്റേറ്റ് ഫസ്റ്റ് കിട്ടിയ സമയമായിരുന്നു അത്. അങ്ങനെ സെറ്റിലേക്ക് ജയറാമേട്ടൻ വന്നപ്പോൾ സിബി സാർ എന്നെ ജയറാമേട്ടന് പരിചയപ്പെടുത്തി. അദ്ദേഹം മിമിക്രിയിൽ എനിക്ക് സ്റ്റേറ്റിൽ ഫസ്റ്റ് കിട്ടിയത് അറിഞ്ഞപ്പോൾ അവിടെ ചെയ്ത ഐറ്റം എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു.
ഞാൻ പറയുന്നത് കേട്ട് ജയറാമേട്ടൻ ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. അദ്ദേഹം ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കവിളെല്ലാം ചുവന്നുവരും. പിന്നെ നെടുമുടി ചേട്ടൻ എല്ലാം വന്നപ്പോൾ ജയറാമേട്ടൻ എന്നെ വിളിച്ച് എല്ലാവരുടെയും മുമ്പിൽവെച്ച് മിമിക്രി ചെയ്യിപ്പിക്കും,’ വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.
Content highlight: Vishnu Unnikrishnan Talks About Sibi Malayil And Jayaram