ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് വിശാഖ് നായർ. ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറി. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വിശാഖിന് സാധിച്ചു. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടിയിലും വിശാഖ് ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
കുഞ്ചാക്കോ ബോബനെ കുറിച്ച് സംസാരിക്കുകയാണ് വിശാഖ് നായർ. വലിയൊരു സ്റ്റാറായ കുഞ്ചാക്കോ ബോബൻ ഒരു നടൻ എന്ന നിലയിൽ നടത്തിയ ട്രാൻസ്ഫോർമേഷൻ ഞെട്ടിക്കുന്നതാണെന്ന് വിശാഖ് പറയുന്നു. ഒരു ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്നും സ്ട്രോങ്ങ് കഥാപാത്രം ചെയ്യണം എന്ന അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതാണ് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ന്നാ താൻ കേസ് കൊട്, ബോഗൻ വില്ല എന്നീ സിനിമയിലെ കഥാപാത്രങ്ങൾ മികച്ചതാണെന്നും വിശാഖ് പറഞ്ഞു.
തന്നെപോലുള്ള ഒരാൾക്ക് ചിലപ്പോൾ കുപ്പി പോലുള്ള കഥാപാത്രങ്ങളിൽ നിന്ന് ട്രാൻസ്ഫോം ആകാൻ എളുപ്പമായിരിക്കുമെന്നും എന്നാൽ കുഞ്ചാക്കോ ബോബനെപ്പോലെയുള്ള ഒരു സ്റ്റാറിന് അത് ബുദ്ധിമുട്ടായിരിക്കുമെന്നും വലിയ കോൺഫിഡൻസ് ഉണ്ടെങ്കിലേ പറ്റുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാന വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിശാഖ് നായർ.
‘ഒരു നടൻ എന്ന നിലയിൽ അദ്ദേഹം കൊണ്ടുവന്ന ഒരു വലിയ ട്രാൻസ്ഫോർമേഷൻ ഉണ്ട്, ഞെട്ടിക്കുന്നതാണ്. അത് എടുത്തുപറയേണ്ടതാണ്. ഒരു ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്നും സ്ട്രോങ്ങ് കഥാപാത്രം ചെയ്യണം എന്ന അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ന്നാ താൻ കേസ് കൊട്, ബോഗൻ വില്ല എന്നീ സിനിമയിലെ കഥാപാത്രങ്ങൾ ഒക്കെ എത്ര മികച്ചതാണ്. എന്നെപോലുള്ള ഒരാൾക്ക് ചിലപ്പോൾ കുപ്പി പോലുള്ള കഥാപാത്രങ്ങളിൽ നിന്ന് ട്രാൻസ്ഫോം ആകാൻ എളുപ്പമായിരിക്കും. പക്ഷേ ചാക്കോച്ചനെപ്പോലെയുള്ള ഒരു സ്റ്റാറിന് അത് എത്ര ബുദ്ധിമുട്ടായിരിക്കും. അത് വലിയ കോൺഫിഡൻസ് ഉണ്ടെങ്കിലേ പറ്റുള്ളൂ. അത് വലിയ അഭിനന്ദനം അർഹിക്കുന്നതാണ്,’ വിശാഖ് നായർ പറയുന്നു.