ക്രിസ്റ്റിക്കും ഗ്യാങ്ങിനും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ സ്വാഗ് കൊടുക്കുന്നുണ്ട്, പക്ഷേ, ആ സിനിമയിലെപ്പോലെ അവരെ ഗ്ലോറിഫൈ ചെയ്യുന്നില്ല: വിശാഖ് നായര്‍
Entertainment
ക്രിസ്റ്റിക്കും ഗ്യാങ്ങിനും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ സ്വാഗ് കൊടുക്കുന്നുണ്ട്, പക്ഷേ, ആ സിനിമയിലെപ്പോലെ അവരെ ഗ്ലോറിഫൈ ചെയ്യുന്നില്ല: വിശാഖ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th March 2025, 10:39 pm

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. നവാഗതനായ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്ന്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ ചിത്രം 30 കോടിയിലേറെ കളക്ഷന്‍ നേടിക്കഴിഞ്ഞു.

ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനം വിശാഖ് നായരിന്റേതാണ്. ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രമായി രസിപ്പിച്ച വിശാഖ് ഈ ചിത്രത്തില്‍ ക്രിസ്റ്റോ എന്ന വില്ലനായി വിസ്മയിപ്പിച്ചു. ലഹരിയുടെ പിടിയില്‍ അകപ്പെട്ട് സൈക്കോയായി മാറിയ കഥാപാത്രത്തെ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ വിശാഖിന് സാധിച്ചു.

സമൂഹത്തില്‍ അടുത്തിടെ നടക്കുന്ന അക്രമസംഭവങ്ങളെ ഈ സിനിമയിലെ കഥാപാത്രം സ്വാധീനിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് വിശാഖ് നായര്‍. ഇത്തരം കഥാപാത്രങ്ങള്‍ ആളുകളെ സ്വാധീനിക്കുമോ എന്ന കാര്യത്തില്‍ താന്‍ ബോദേര്‍ഡായിരുന്നെന്ന് വിശാഖ് പറഞ്ഞു. എന്നാല്‍ നല്ലൊരു സംവിധായകന്റെയും എഴുത്തുകാരന്റെയും റോള്‍ കാരണം ഈ സിനിമയില്‍ അങ്ങനെ സംഭവിച്ചില്ലെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ വില്ലനു ഗ്യാങ്ങിനും സ്വാഗ് കൊടുക്കുന്നുണ്ടെന്നും അവര്‍ കൂളാണെന്നും പറഞ്ഞ വിശാഖ്, സിനിമയില്‍ ഒരിടത്തും അവരെ ഗ്ലോറിഫൈ ചെയ്യുന്നില്ലെന്നും പറയുന്നുണ്ട്. എന്നാല്‍ അനിമല്‍ എന്ന സിനിമയില്‍ കുറച്ച് ഗ്ലോറിഫിക്കേഷനുണ്ടെന്നും ടോക്‌സിക്കായിട്ടുള്ള നായകനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമയാണ് അതെന്നെും വിശാഖ് നായര്‍ പറഞ്ഞു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ അവര്‍ക്ക് സ്വാഗ് കൊടുക്കുന്നുണ്ടെങ്കിലും സിനിമയുടെ അവസാനം പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങള്‍ വിത്‌ഡ്രോവല്‍ സിംപ്റ്റംസ് കാണിച്ച് റീഹാബ് സെന്ററില്‍ പോകുന്നുണ്ടെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു. അവരുടെ പേഴ്‌സണല്‍ ലൈഫ് മോശമാകുന്നത് കാണിക്കുന്നുണ്ടെന്നും അത്തരം ജീവിതം നല്ലതല്ലെന്ന് കാണിച്ചാണ് സിനിമ അവസാനിക്കുന്നതെന്നും വിശാഖ് പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു വിശാഖ് നായര്‍.

‘ഈ സിനിമയിലെ ക്യാരക്ടേഴ്‌സ് ആളുകളെ സ്വാധീനിക്കുമോ എന്ന കാര്യത്തില്‍ ബോദേര്‍ഡായിരുന്നു. എന്നാല്‍ നല്ലൊരു റൈറ്ററും ഡയറക്ടറും ഉള്ളതുകൊണ്ട് അതൊന്നും സംഭവിച്ചില്ല. ഈ പടത്തില്‍ ക്രിസ്റ്റോയ്ക്കും ഗ്യാങ്ങിനും സ്വാഗ് കൊടുക്കുന്നുണ്ട്, അവര്‍ കൂളാണ്. എന്നാല്‍ അവരെ ഒരിടത്തും ഗ്ലോറിഫൈ ചെയ്യുന്നില്ല.

എന്നാല്‍ അനിമല്‍ എന്ന സിനിമയില്‍ കുറച്ച് ഗ്ലോറിഫിക്കേഷനുണ്ട്. അതില്‍ നായകന്റെ ടോക്‌സിക് മസ്‌കുലാനിറ്റിയെ ഗ്ലോറിഫൈ ചെയ്യുന്നുണ്ട്. രണ്‍ബീര്‍ കപൂര്‍ ഓരോന്ന് കാണിക്കുമ്പോള്‍ നമ്മള്‍ കൈയടിക്കുന്നുണ്ട്. ഈ പടത്തില്‍ നോക്കിയാല്‍ അവസാനമാകുമ്പോഴേക്ക് രണ്ട് ക്യാരക്ടേഴ്‌സ് വിത്‌ഡ്രോവല്‍ സിംപ്റ്റംസ് അടിച്ച് റീഹാബിലേക്ക് പോകുന്നത് കാണിക്കുന്നുണ്ട്. അവരുടെ പേഴ്‌സണല്‍ ലൈഫ് തകരുന്നത് കാണിക്കുന്നുണ്ട്. അതൊരു നല്ല ജീവിതമല്ല എന്ന് സിനിമ പറഞ്ഞുവെക്കുകയാണ്,’ വിശാഖ് നായര്‍ പറഞ്ഞു.

Content Highlight: Vishak Nair saying villain gang in Officer on Duty movie didn’t glorify violence like Animal movie