വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും താര വിവാഹം…അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ ഇത്രയധികം ഏറ്റെടുത്ത മറ്റൊരു വിവാഹമുണ്ടാവില്ല. വിവാഹ ശേഷവും ഇരുവരുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.
ഇറ്റലിയില്‍ വെച്ചു നടന്ന വിവാഹത്തിന് ശേഷം ഇരുവരുടെയും കുടുംബങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെങ്കിലും വിരാടും അനുഷ്‌കയും എവിടെയാണെന്നായിരുന്നു ആരാധകര്‍ക്കറിയേണ്ടത്. ഇതിനിടയിലാണ് വിവാഹം കഴിഞ്ഞുള്ള നവദമ്പതികളുടെ ആദ്യ ഫോട്ടോ പുറത്തുവന്നിരിക്കുന്നത്.
മഞ്ഞുമലകളുടെ പശ്ചാത്തലത്തില്‍ ഇരുവരും നില്‍ക്കുന്നതാണ് ചിത്രം. ഇന്‍ ഹെവന്‍ എന്ന ക്യാപ്ഷനോടെ അനുഷ്‌ക തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഫോട്ടോ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ 6 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. താരങ്ങളെ ആശീര്‍വദിച്ചും സ്‌നേഹമറിയിച്ചും നിരവധി കമന്റുകളും ഫോട്ടോയ്ക്ക് ലഭിക്കുകയുണ്ടായി.
