ട്രിപ്പിള്‍ സെഞ്ച്വറിയടിക്കാന്‍ കോഹ്‌ലി; രാജാവ് വേട്ടക്കിറങ്ങി
Cricket
ട്രിപ്പിള്‍ സെഞ്ച്വറിയടിക്കാന്‍ കോഹ്‌ലി; രാജാവ് വേട്ടക്കിറങ്ങി
സുദേവ് എ
Tuesday, 14th July 2026, 4:33 pm

ഇന്ത്യ-ഇംഗ്ലണ്ട് മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

സൂപ്പര്‍താരം വിരാട് കോഹ്‌ലി വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തുന്ന മത്സരം കൂടിയാണിത്. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയില്‍ കോഹ്‌ലി കളിച്ചിരുന്നില്ല. പരിക്കേറ്റതിനെ പിന്നാലെയായിരുന്നു വിരാടിന് ഈ പരമ്പര നഷ്ടമായിരുന്നത്. ഇപ്പോള്‍ പരിക്കില്‍ നിന്നും മുക്തനായി താരം തിരിച്ചെത്തിയിരിക്കുകയാണ്.

ഈ മത്സരത്തില്‍ ഏകദിന കരിയറിലെ തന്റെ 300ാം ഇന്നിങ്‌സ് കളിക്കാനാണ് വിരാട് കോഹ്‌ലി ഒരുങ്ങുന്നത്. കോഹ്‌ലിക്ക് ഈ മത്സരത്തില്‍  300 ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിക്കും. സുപ്രധാന നാഴികക്കല്ല് പിന്നിടുന്ന ഈ മത്സരത്തില്‍ വിരാടിന് സെഞ്ച്വറി നേടാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇതുവരെ 299 ഇന്നിങ്സുകളില്‍ നിന്നും 14797 റണ്‍സാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. 54 സെഞ്ച്വറികളും 77 അര്‍ധ സെഞ്ച്വറികളുമാണ് വിരാട് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതുവരെ അടിച്ചെടുത്തത്.

അതേസമയം ടി – 20 പരമ്പരയില്‍ ഏറ്റുവാങ്ങിയ കനത്ത തോല്‍വിക്ക് കണക്ക് തീര്‍ക്കാനായിരിക്കും ഇന്ത്യ ഇറങ്ങുക. മറുവശത്ത് ഏകദിന പരമ്പരയിലും ഇന്ത്യക്കെതിരെ വിജയം ആവര്‍ത്തിക്കാനാവും ഇംഗ്ലീഷ് ടീമും ലക്ഷ്യം വെക്കുക.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (സി), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ജേക്കബ് ബേഥല്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ജോഷ് ടോങ്, ആദില്‍ റാഷിദ്.

 

Content Highlight: Virat Kohli will play 300 innings against England in odi cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.