എഡിറ്റര്‍
എഡിറ്റര്‍
‘മാമാ പൂച്ച’; കോഹ്‌ലിയും ധോണിയുടെ മകളും വീണ്ടും കണ്ടുമുട്ടി; വൈറലായി വീഡിയോ
എഡിറ്റര്‍
Monday 9th October 2017 1:42pm


റാഞ്ചി: ഓസീസിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിലെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ ടൂര്‍ണമെന്റിലും വിജയത്തുടക്കം ആരംഭിച്ചിരിക്കുകയാണ്. ധോണിയുടെ ജന്മനാടായ റാഞ്ചിയിലായിരുന്നു ആദ്യ മത്സരം. മത്സരത്തിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ നായകന്‍ എം.എസ് ധോണിയുടെ വീട് സന്ദര്‍ശിച്ച വീഡിയോ സോഷ്യല്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.


Also Read: പൊതുസ്ഥലത്ത് ശൗചകര്‍മ്മം നടത്തിയ ദരിദ്രരായ സ്ത്രീകളെ മാലയിട്ട് അപമാനിച്ച് ഉദ്യാഗസ്ഥന്‍; സംഭവം സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി


ധോണിയുടെ മകള്‍ സിവയോടൊപ്പമുള്ള വീഡിയോയാണ് താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ‘സിവയുമായുള്ള എന്റെ പുന:സമാഗമം. നിഷ്‌കളങ്കതയുടെ ലോകത്ത്’ എന്ന കുറിപ്പോടെയായിരുന്നു കോഹ്‌ലി വീഡിയോ ഷെയര്‍ ചെയ്തത്.

ധോണിയുടെ മകളോടൊത്ത് കളിക്കുന്ന താരം പൂച്ചയുടെ ശബ്ദമുണ്ടാക്കി കളിക്കുന്ന താണ് വീഡിയോയിലുള്ളത്. ഇന്നലെ വൈകീട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.


Dont Miss: ഖത്തറില്‍ നിന്ന് ലോകകപ്പ് മാറ്റിയാല്‍ പ്രശ്‌നം അവസാനിക്കുമെന്ന് യു.എ.ഇ ഉദ്യോഗസ്ഥന്‍


ഇതിനുമുമ്പും സിവയോടൊപ്പമുള്ള ചിത്രം കോഹ്‌ലി പുറത്ത വിട്ടിട്ടുണ്ട്. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തിനിടെ ഇരുവരും തമ്മിലുളള സെല്‍ഫിയും ഇതുപോലെ വൈറലായിരുന്നു. ‘സിവ കുട്ടി എന്റെ ഫോണ്‍ ഉപയോഗിക്കുകയാണ്. ഫോണ്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവള്‍ക്ക് നന്നായി അറിയാം. വളരെ മനോഹരം. കുട്ടികളുടെ നിഷ്‌കളങ്കത ആസ്വദിക്കുക, അതിനെ സ്‌നേഹിക്കുക’ എന്ന അടിക്കുറിപ്പോടെയായിരുന്നു അന്നത്തെ ചിത്രം.

 

Advertisement