എഡിറ്റര്‍
എഡിറ്റര്‍
പൊതുസ്ഥലത്ത് ശൗചകര്‍മ്മം നടത്തിയ ദരിദ്രരായ സ്ത്രീകളെ മാലയിട്ട് അപമാനിച്ച് ഉദ്യാഗസ്ഥന്‍; സംഭവം സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി
എഡിറ്റര്‍
Monday 9th October 2017 1:16pm

 

സോളാപുര്‍: പൊതുസ്ഥലത്ത് ശൗചകര്‍മ്മം നടത്തിയ രണ്ടു സ്ത്രീകളെ മാലയിട്ട് അപമാനിച്ച് ജില്ലാ പരിഷത്ത് ഉദ്യോഗസ്ഥന്‍ നടപടി വിവാദമാകുന്നു. മഹാരാഷ്ട്രയിലെ സോളാപൂരിനടുത്ത ഗ്രാമത്തിലാണ് സംഭവം. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ പ്രചരണവുമായി ബന്ധപ്പെട്ടായിരുന്നു ഐ.എ.എസ് ഉദോ്യഗസ്ഥനടങ്ങിയ സംഘത്തിന്റെ നടപടി.


Also Read:  രജനിയും കമലും ഒരുമിച്ചാല്‍പ്പോലും 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കില്ല; താരങ്ങള്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്ന് കമലിന്റെ സഹോദരന്‍


ഗ്രാമത്തിലെ ദരിദ്ര തൊഴിലാളി കുടുംബാംഗങ്ങളായ സ്ത്രീകള്‍ രാവിലെ പൊതുസ്ഥലത്ത് ശൗചകര്‍മ്മം നടത്തി മടങ്ങവെയായിരുന്നു ജില്ലാ പരിഷത്ത് സി.ഇ.ഒ രാജേന്ദ്ര ഭരുഡ് ഐ.എ.എസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തിയത്. ശൗചകര്‍മ്മം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളെ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു.

ഇരുവരെയും പരിഹസിക്കുന്നതിന്റെ ഭാഗമായി ഹാരമണിയിച്ച് അഭിനന്ദിച്ച സംഘം ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വനിതാ സംഘടനകളും ആക്ടിവിസ്റ്റുകളും പ്രതിഷേധം ആരംഭിച്ചു.

എന്നാല്‍ സംഭവം വിവാദമായതോടെ ഭരുഡ് സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. പ്രാദേശികമായ ഏതോ വിഭാഗമാണ് ഇതിനു പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്.


Dont Miss: 1921ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം രാജശേഖരന്‍


നേരത്തെ സംസ്ഥാനത്തെ പൊതുവിട മല-മൂത്ര- വിസര്‍ജ്ജമാക്കുന്നതിനായി സര്‍ക്കാര്‍ ‘ഗുഡ് മോര്‍ണിംഗ്’ സ്വാകാഡ് രൂപീകരിച്ചിരുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു ശുചിമുറികള്‍ ഉറപ്പാക്കുന്നതിനുമായിരുന്നു സര്‍ക്കാരിന്റെ ഈ നീക്കം.

സ്ത്രീകളെ അപമാനിച്ച സംഭവം വിവാദമായതോടെ വിഷയത്തില്‍ പ്രതികരണവുമായി സോളാപൂര്‍ എം.എല്‍.എ രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന എം.എല്‍എ പ്രണിതി ഷിന്‍ഡെ പറഞ്ഞു. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരെ ഐ.ടി ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

Advertisement