28000ത്തിനൊപ്പം ബോണസ് റെക്കോഡും; കിങ് രണ്ടും കല്‍പ്പിച്ചാണ്!
Cricket
28000ത്തിനൊപ്പം ബോണസ് റെക്കോഡും; കിങ് രണ്ടും കല്‍പ്പിച്ചാണ്!
ഫസീഹ പി.സി.
Friday, 9th January 2026, 6:46 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പര തുടങ്ങാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ജനുവരി 11നാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാവുക. സൂപ്പര്‍ താരങ്ങളുടെ നിര തന്നെ ഈ പരമ്പരയില്‍ ഇറങ്ങുന്നുവെന്നതിനാല്‍ ആരാധകര്‍ ഓരോ മത്സരത്തിനും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

കിവികളെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയ്ക്ക് മുമ്പില്‍ കരിയറിലെ ഒരു മൈല്‍ സ്റ്റോണില്‍ എത്താന്‍ സുവര്‍ണാവസരമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28000 റണ്‍സ് എന്ന നേട്ടമാണ് താരത്തിന് മുന്നിലുള്ളത്.

വിരാട് കോഹ്‌ലി. Photo: BCCI/x.com

ഈ നേട്ടം കൈവരിക്കാന്‍ കോഹ്‌ലിയ്ക്ക് വെറും 25 റണ്‍സ് മതി. ബ്ലാക് ക്യാപ്സിനെതിരെയുള്ള മൂന്ന് മത്സരങ്ങളില്‍ ഇത്രയും റണ്‍സ് നേടിയാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും കുമാര്‍ സംഗകാരക്കൊപ്പവും തന്റെ പേര് ചേര്‍ക്കാനാവും.

ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28000 റണ്‍സ് പൂര്‍ത്തിയാക്കിവര്‍ സച്ചിനും സംഗയും മാത്രമാണ്. ഇവരൊപ്പം പേര് ചേര്‍ക്കുന്നതിനൊപ്പം തന്നെ മറ്റൊരു നേട്ടം കോഹ്‌ലിയ്ക്ക് സ്വന്തമാക്കാം. ഈ പരമ്പരയില്‍ ഈ റണ്‍സ് പൂര്‍ത്തിയാക്കിയാല്‍ ഏറ്റവും വേഗത്തില്‍ 28000 റണ്‍സ് നേടുന്ന താരമെന്ന പട്ടം തന്റെ പേരിലാക്കാന്‍ സാധിക്കും.

നിലവില്‍ ഈ റെക്കോഡ് സച്ചിന്റെ പേരിലാണ്. ഇന്ത്യന്‍ ഇതിഹാസം 644 ഇന്നിങ്‌സില്‍ കളിച്ചാണ് 28000 മാര്‍ക്ക് തൊട്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – ഇന്ത്യ – 782 – 34357 ഇന്നിങ്സ്)

കുമാര്‍ സംഗക്കാര – ശ്രീലങ്ക -666 – 28016

വിരാട് കോഹ്‌ലി – ഇന്ത്യ- 623 – 27975

അതേസമയം, ജനുവരി 11, 14, 18 എന്നീ തീയതികളിലാണ് കിവികള്‍ക്ക് എതിരെയുള്ള മൂന്ന് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യഥാക്രമം വഡോദര, രാജ്‌കോട്ട്, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങള്‍ അരങ്ങേറുക.

Content Highlight: Virat Kohli can surpass Sachin Tendulkar in fastest player to complete 28000 international runs if he can score 25 runs in Ind vs NZ ODI series

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി