ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ബെംഗളൂരു.
വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബെംഗളൂരിന് സാധിച്ചു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമുള്‍പ്പെടെ 10 പോയിന്റാണ് ബെംഗളൂരുവിനുള്ളത്. 10 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സിനെ മറികടന്നുകൊണ്ടാണ് ആര്‍.സി.ബിയുടെ കുതിപ്പ്. മികച്ച റണ്‍ റേറ്റാണ് ആര്‍.സി.ബിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്.
Half-century for Virat. 👑
Half-century for DDP. 🌟
Half-century for the team at ನಮ್ಮ Chinnaswamy too tonight. 🏟️🏡
— Royal Challengers Bengaluru (@RCBTweets) April 24, 2026
മത്സരശേഷം പടിക്കലിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളെ കോഹ്ലി പ്രശംസിക്കുകയും ചെയ്തു. 200 റണ്‍സ് ചെയ്സ് ചെയ്യുന്ന സാഹചര്യങ്ങളില്‍ മികച്ച ഷോട്ടുകള്‍ കളിച്ചുകൊണ്ട് എതിരാളികളെ വേദനിപ്പിക്കാനുള്ള കഴിവ് പടിക്കലിനുണ്ടെന്നാണ് കോഹ്ലി പറഞ്ഞത്. ഇത്തരം കഴിവ് അപൂര്‍വം താരങ്ങള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും കോഹ്ലി വ്യക്തമാക്കി.
‘ഈ സീസണില്‍ ദേവ് രണ്ട് തവണ ഇത് ചെയ്തുവെന്ന് ഞാന്‍ കരുതുന്നു. റബാദ എറിഞ്ഞ ആദ്യ പന്തില്‍ അദ്ദേഹം കളിച്ച ഷോട്ട് ഗംഭീരമായിരുന്നു. അദ്ദേഹത്തിന് കളിയെക്കുറിച്ച് കഴിവും അവബോധവുമുണ്ട്. പ്രത്യേകിച്ച് 200 റണ്‍സിന് മുകളില്‍ പിന്തുടരേണ്ട സാഹചര്യങ്ങളില്‍ അദ്ദേഹത്തിന് മികച്ച ഷോട്ടുകള്‍ കളിക്കാനും എതിരാളികളെ വേദനിപ്പിക്കാനുമുള്ള കഴിവുണ്ട്. ഇത് വളരെ അപൂര്‍വമാണ്’, കോഹ്ലി പറഞ്ഞു.
— Royal Challengers Bengaluru (@RCBTweets) April 24, 2026
മത്സരത്തില്‍ ഒരു പുതിയ നാഴികക്കല്ലും പടിക്കല്‍ സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് പടിക്കലിന് സാധിച്ചത്. നിലവില്‍ ഐ.പി.എല്ലില്‍ 81 മത്സരങ്ങള്‍ കളിച്ച താരം 2014 റണ്‍സാണ് അടിച്ചെടുത്തത്. 101* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 26.16 എന്ന ആവറേജിലാണ് താരം ബാറ്റ് ചെയ്തത്. 130.52 എന്ന സ്ട്രൈക്ക് റേറ്റാണ് പടിക്കലിനുള്ളത്. ഒരു സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. കൂടാതെ സീസണില്‍ ഏഴ് മത്സരങ്ങളില്‍ 208 റണ്‍സാണ് പടിക്കല്‍ അടിച്ചെടുത്തത്.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സായ് സുദര്‍ശന്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 34 റണ്‍സും ജോസ് ബട്ലര്‍ 25 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി.
ഗുജറാത്ത് ടൈറ്റന്‍സ് നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും നാല് തോല്‍വിയും അടക്കം തോല്‍വിയുമായി ആറ് പോയിന്റോടെ ഏഴാം സ്ഥാനത്താണ്. ഏപ്രില്‍ 30ന് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തും. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം.
Content Highlight: Virat Kohli Praises Devdutt Padikkal Performance Against Gujarat Titans in IPL 2026