2016ല്‍ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന കരിയര്‍ ആരംഭിച്ച വ്യക്തിയാണ് വിപിന്‍ ദാസ്. എന്നാല്‍ ആദ്യ ചിത്രം പരാജയമായിരുന്നു. രണ്ടാമത്തെ സിനിമയായ അന്താക്ഷരി 2022ല്‍ സോണി ലിവിലായിരുന്നു റിലീസ് ചെയ്തത്.
2016ല്‍ പുറത്തിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന കരിയര്‍ ആരംഭിച്ച വ്യക്തിയാണ് വിപിന്‍ ദാസ്. എന്നാല്‍ ആദ്യ ചിത്രം പരാജയമായിരുന്നു. രണ്ടാമത്തെ സിനിമയായ അന്താക്ഷരി 2022ല്‍ സോണി ലിവിലായിരുന്നു റിലീസ് ചെയ്തത്.
വിപിന്റെ മൂന്നാമത്തെ ചിത്രം ജയ ജയ ജയ ജയഹേ 2022ലെ മലയാളം സിനിമകളില്‍ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയങ്ങളിലൊന്നായിരുന്നു. അതിന് ശേഷം പൃഥ്വിരാജ് സുകുമാരനെയും ബേസില്‍ ജോസഫിനെയും നായകന്മാരാക്കി ഇറങ്ങിയ ഗുരുവായൂരമ്പല നടയിലും മികച്ച ചിത്രമായിരുന്നു.
സോഷ്യല്‍ മീഡിയ താരങ്ങളെ നായകന്മാരാക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴ എന്ന സിനിമക്കായി തിരക്കഥ എഴുതിയതും വിപിന്‍ ദാസായിരുന്നു. ഇപ്പോള്‍ അദ്ദേഹം നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍.
ഈ സിനിമയില്‍ ബൈജു സന്തോഷ് ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഒപ്പം അനശ്വര രാജന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി എന്നിവരാണ് ചിത്രത്തിലേ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബൈജു സന്തോഷിനോട് സംസാരിക്കാന്‍ കൂടെ ഉണ്ടായിരുന്ന യുവതാരങ്ങള്‍ക്ക് പേടിയായിരുന്നുവെന്ന് പറയുകയാണ് വിപിന്‍ ദാസ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യെസ് 27 എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബൈജു ചേട്ടനോട് സംസാരിക്കാന്‍ നല്ല രസമാണ്. പരിചയപ്പെട്ട് കുറച്ച് കഴിയുമ്പോഴേക്കും അദ്ദേഹവുമായി ഒരു റാപ്പോ വരും. പിന്നെ നമുക്ക് അദ്ദേഹത്തോട് വളരെ ഫ്രീയായി തന്നെ സംസാരിക്കാന്‍ പറ്റും. എല്ലാം മനസിലാകുകയും എല്ലാത്തിനെ കുറിച്ചും അറിയുകയും ചെയ്യുന്ന ആളാണ് ബൈജു ചേട്ടന്‍.
പക്ഷെ ഇവരുടെയൊക്കെ പ്രശ്‌നം എന്താണെന്ന് ചോദിച്ചാല്‍, ഇവര് എന്തെങ്കിലും ചെന്ന് പറയുമ്പോള്‍ എന്താകും ബൈജു ചേട്ടന്റെ മറുപടിയെന്നാണ് ആദ്യം ചിന്തിക്കുക. അതാണ് ഇവരുടെ പേടി. പക്ഷെ ബൈജു ചേട്ടന്‍ അങ്ങനെ ഒന്നും പറയില്ല എന്നതാണ് സത്യം,’ വിപിന്‍ ദാസ് പറയുന്നു.
Content Highlight: Vipin Das Talks About Baiju Santhosh