ഗുരുവായൂര്‍ അമ്പലനടയില്‍ ആ കഥാപാത്രം ചെയ്യുന്ന സീന്‍ ഒഴിവാക്കണമെന്ന് പൃഥ്വി തലേ ദിവസം വരെ പറഞ്ഞു: വിപിന്‍ ദാസ്
Entertainment
ഗുരുവായൂര്‍ അമ്പലനടയില്‍ ആ കഥാപാത്രം ചെയ്യുന്ന സീന്‍ ഒഴിവാക്കണമെന്ന് പൃഥ്വി തലേ ദിവസം വരെ പറഞ്ഞു: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th June 2025, 4:00 pm

 

ദീപു പ്രദീപ് തിരക്കഥ എഴുതി വിപിന്‍ ദാസ് സംവിധാനം ചെയ്ത് 2024 പുറത്തിറങ്ങിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍,ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഇവര്‍ക്ക് പുറമെ സിജു സണ്ണി, ജോമന്‍ ജോതിര്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായായിരുന്നു എന്ന് മാത്രമ്ലല തമിഴ്‌നാട്ടിലും ട്രെന്‍ഡിങ് ആയിരുന്നു. ഇപ്പോള്‍ സിനിമയിലെ ജോമോന്‍ ജോതിര്‍ അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിപിന്‍ ദാസ്.

ഗുരുവായൂര്‍ അമ്പലനടയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും പ്രയാസമായിരുന്ന കഥാപാത്രം നിഖിലയുടെയും ജോമോന്റേതുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വളരെ റിസ്‌ക്കിയായ സീനാണ് അതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നുവെന്നും തലേ ദിവസം പോലും ആ സീന്‍ ഒഴിവാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും വിപിന്‍ ദാസ് പറഞ്ഞു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിലെ അവതരിപ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ട് കഥാപാത്രങ്ങളായിരുന്നു നിഖിലയും ജോമോനും. ജോമോന്റെ കഥാപാത്രത്തെ കുറിച്ച് രാജു എന്റെയടുത്ത് പറഞ്ഞിരുന്നു ‘ഈ 25 വര്‍ഷത്തില്‍ ഏറ്റവും മികച്ച റിസ്‌ക്കി സീന് ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, ജോമോന്‍ പക്ഷിയെ കൊണ്ട് വീട്ടിലേക്ക് വരുന്ന സീനാണ്. ലോകത്ത് തലക്ക് വെളിവുള്ള ഒരാളും ആ സീന്‍ ഷൂട്ട് ചെയ്യില്ല’ എന്ന്. രാജു തലേ ദിവസം വരെ പറഞ്ഞിരുന്നു, ആ സീന്‍ ഒഴിവാക്കാന്‍,’ വിപിന്‍ ദാസ് പറഞ്ഞു.

Content highlight: Vipin Das  about the character played by Jomon Jothir in Guruvayoor Ambalanadayil