ടെഹ്‌റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ലോകരാജ്യങ്ങള്‍. വെനസ്വേല, മെക്‌സിക്കോ, ക്യൂബ എന്നീ രാജ്യങ്ങളാണ് ആക്രമണത്തെ അപലപിച്ച് രംഗത്ത് എത്തിയത്.
ടെഹ്‌റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ലോകരാജ്യങ്ങള്‍. വെനസ്വേല, മെക്‌സിക്കോ, ക്യൂബ എന്നീ രാജ്യങ്ങളാണ് ആക്രമണത്തെ അപലപിച്ച് രംഗത്ത് എത്തിയത്.
മധ്യപൂര്‍വദേശത്തിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സമാധാനത്തിനായി അടിയന്തരമായി നയതന്ത്ര സംഭാഷണം നടത്തണമെന്ന് ക്യൂബ മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ആക്രമണം വിദേശനയത്തിന്റെ ഭരണഘടനാ തത്ത്വങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് മെക്‌സിക്കോ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും ക്യൂബ അറിയിച്ചു. ഈ ആക്രമണം യു.എന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കനേല്‍ പ്രതികരിച്ചു.
അതേസമയം ഇസ്രഈലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതെന്ന് വെനസ്വേല ആരോപിച്ചു. ആക്രമണത്തെ അപലപിച്ച വെനസ്വേലന്‍ വിദേശകാര്യ മന്ത്രി യുവാന്‍ ഗില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഇറാനെതിരായ അമേരിക്കയുടെ ആക്രമണത്തില്‍ താന്‍ അങ്ങേയറ്റം ആശങ്കാകുലനാണെന്നും ഇതിനകം തന്നെ പശ്ചിമേഷ്യ അപകടകരമായ സാഹചര്യത്തിലാണെന്നും ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്ക ബോംബാക്രമണം നടത്തിയത്. ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളുപയോഗിച്ചായിരുന്നു ആക്രമണം. ഫോര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിങ്ങനെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടിരുന്നു.
അതേസമയം യു.എസ് ആക്രമണം ഉണ്ടായെന്ന് ഇറാന്‍ സ്ഥിരീകരിച്ചെങ്കിലും അത് ജനങ്ങളെ ദോഷകരമായി ബാധിച്ചില്ലെന്നും അറ്റോമിക് എനര്‍ജി അസോസിയേഷന്‍ അറിയിച്ചിരുന്നു. അതേസമയം എത്ര തന്നെ ആക്രമണമുണ്ടായാളും ആണവ പദ്ധതി നിര്‍ത്തലാക്കില്ലെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ആണവ വികിരണമുണ്ടായിട്ടില്ലെന്ന് ഇറാന്‍ പറഞ്ഞിരുന്നു.
Content Highlight: violation of the UN Charter and international law; World leaders react to US attack on Iran