കൈരളി ന്യൂസ് ചാനല്‍ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിനെതിരെയുള്ള ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്ക്കരിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചതിന് പിന്നാലെ ആരംഭിച്ച ചാനല്‍ യുദ്ധത്തിലെ പുതിയ സംഭവമാണിത്.
ബ്രിട്ടാസ് ന്യൂസ് ആന്‍ഡ് വ്യൂസ് എന്ന പേരില്‍ ജേണലിസം ക്ലാസ് എടുക്കുന്നുണ്ട് കൈരളി ടിവിയില്‍. സൗജന്യം ആണ്. മിസ്സായാല്‍ വിഷമിക്കേണ്ട. ഇപ്പോള്‍ എന്നും ഉണ്ട്. അത് കൊണ്ട് നാളെയും പ്രതീക്ഷിക്കാം. വാചാലന് ആണ് ബ്രിട്ടാസ്. മരട് ഫ്ലാറ്റ് പൊളിച്ചപ്പോള്‍ ഉണ്ടായിരുന്ന മൗനം ഇല്ല എന്നായിരുന്നു മാധ്യമപ്രവര്ത്തകന് റെജിമോന് കുട്ടപ്പന്റെ ട്വീറ്റ്. ഈ ട്വീറ്റ് ആണ് വിനു വി ജോണ്‍ റീ ട്വീറ്റ് ചെയ്തത്.

സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും കേന്ദ്രീകരിച്ച് നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലെ ആക്രമണം പ്രതിരോധിക്കാന്‍ കൈരളി ന്യൂസിനെയും ദേശാഭിമാനിയെയും സമൂഹമാധ്യമങ്ങളെയും കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
ബ്രിട്ടാസ് News N Views എന്ന പേരിൽ Journalism ക്ലാസ്സ് എടുക്കുന്നുണ്ട് Kairali TV യിൽ.
സൗജന്യം ആണ്.
മിസ്സായാൽ വിഷമിക്കേണ്ട. ഇപ്പോൾ എന്നും ഉണ്ട്.
അത് കൊണ്ട് നാളെയും പ്രതീക്ഷിക്കാം.
വാചാലൻ ആണ് ബ്രിട്ടാസ്. മരട് ഫ്ലാറ്റ് പൊളിച്ചപ്പോൾ ഉണ്ടായിരുന്ന മൗനം ഇല്ല
— REJI ~ They tell me, Stay Down. But I Stand Up (@rejitweets) July 30, 2020
ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കൈരളി ചാനല്‍ മാനേജിംഗ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് പ്രൈം ടൈം ചര്‍ച്ചകളുടെ അവതരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ജോണ്‍ ബ്രിട്ടാസ് പ്രൈം ടൈം അവതാരകനായി എത്തിയതോടെ ബാര്‍ക് റേറ്റിംഗിലും കൈരളി നില മെച്ചപ്പെടുത്തിയിരുന്നു.

