ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Movie Day
കണ്ണൂര്‍ എയര്‍പോര്‍ട്ടിനു വേണ്ടി പാടി കണ്ണൂരിന്റെ സ്വന്തം ‘ചങ്ങായി’ വിനീത് ശ്രീനിവാസന്‍ -വീഡിയോ
ന്യൂസ് ഡെസ്‌ക്
Wednesday 5th December 2018 11:51pm

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടന വേദിക്കായി തീം സോങ്ങ് ആലപിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആര്‍ വേണുഗോപാലിന്റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് തീം സോങിന് ഈണം നല്‍കിയിരിക്കുന്നത്.

ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടന വേദി 9 ാം തീയ്യതി ഞായറാഴ്ച ഉണരുക. .1971 ബിയോണ്ട് ബോര്‍ഡേഴ്സ് , ഫിലിപ്പ് ആന്‍ഡ് ദി മംഗ്ഗി പെന്‍ എന്നീ ചിത്രങ്ങളിലെ ഈണങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് രാഹുല്‍.

‘നാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ.. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കേരളനാടിനെ കൊണ്ടു പോകൂ’.. എന്ന് തുടങ്ങുന്നതാണ് എയര്‍പോര്‍ട്ടിനായി ഒരുക്കിയ ഗാനം. ഗാനം ഇപ്പോള്‍ ത്‌ന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.

Also Read:  ക്രിസ്ത്യന്‍ മിഷേലിന് വേണ്ടി ഹാജരായി; യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ അംഗം അലിജോ ജോസഫിനെ പുറത്താക്കി

അത്യന്താധുനിക സൗകര്യങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളം വടക്കേ മലബാറിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവുമാണ് രാജ്യാന്തര വിമാനത്താവളത്തിന്റെ മൂന്നാം പ്രവേശന കവാടം ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിമാനത്താവള കമ്പനിയായ കിയാല്‍.

ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് കമ്പനികളായിരിക്കും ആദ്യം സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്‌സപ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയാണ് അദ്യഘട്ട സര്‍വീസ് നടത്തുക.

ഗള്‍ഫ് മേഖലയിലേക്കായിരിക്കും ആദ്യഘട്ട സര്‍വീസ്. വിവിധ ആഭ്യന്തര, വിദേശ വിമാനക്കമ്പനികളുടെയും എയര്‍ലൈന്‍, എയര്‍പോര്‍ട്ട് സര്‍വീസ് ഏജന്‍സികളുടെയും പ്രതിനിധികളുമായി കിയാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അധികം താമസിയാതെ സ്‌പൈസ് ജെറ്റ് കൂടി സര്‍വീസ് നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കിയാല്‍ എം.ഡി. വി.തുളസീദാസ് പറഞ്ഞിരുന്നു.

Advertisement