എന്റെ ക്ലോസ് ഫ്രണ്ട് മായിന്‍കുട്ടി സംവിധായകനാവുന്നു; വെറൈറ്റി പ്രഖ്യാപനവുമായി വിനീത് ശ്രീനിവാസന്‍
Entertainment news
എന്റെ ക്ലോസ് ഫ്രണ്ട് മായിന്‍കുട്ടി സംവിധായകനാവുന്നു; വെറൈറ്റി പ്രഖ്യാപനവുമായി വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th June 2021, 11:34 am

കൊച്ചി: ‘എന്റെ ക്ലോസ് ഫ്രണ്ട് മായിന്‍കുട്ടി സംവിധായകനാവുന്നു’ കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ഇത്. ആരാണ് മായിന്‍കുട്ടി എന്ന് തപ്പി ആദ്യം ആരാധകര്‍ കണ്‍ഫ്യൂഷനിലായെങ്കിലും പിന്നീട് ആളെ മനസിലായി.

ഹെലന്‍ സിനിമയില്‍ നായകനായി എത്തിയ നോബിള്‍ ബാബു തോമസ് ആണ് വിനീത് പറഞ്ഞ മായിന്‍ക്കുട്ടി. ഹെലന്‍ സിനിമയില്‍ ഹെലന്റെ കാമുകനായ അസറിനെ അത്രപ്പെട്ടന്നൊന്നും മറന്നുപോകില്ല. ചിത്രത്തിന്റെ കഥ എഴുതിയതും നോബിള്‍ ബാബു തോമസ് ആയിരുന്നു.

ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ മേഡ് ഇന്‍ ഹെവന്‍ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ് നോബിള്‍ സംവിധായകനാവുന്നത്.

പ്രണയവും കോമഡിയും ട്വിസ്റ്റുമായി ഒരു സിനിമയുടെ ഫീല്‍ തരുന്നതാണ് മേഡ് ഇന്‍ ഹെവന്‍ ആല്‍ബം. നോബിള്‍ തന്നെയാണ് ആല്‍ബത്തിലെ നായകനാവുന്നത്. അന്‍ഷ മോഹന്‍, ആശ മഠത്തില്‍, സതീഷ് എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്.

ഹെലന്റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രണ്ട് കുര്യന്‍ ജോസഫുമാണ് ആല്‍ബത്തിന്റെ സഹസംവിധായകര്‍. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. സുനില്‍ കാര്‍ത്തികേയനാണ് ക്യാമറ. എഡിറ്റിംഗ് നിഥിന്‍ രാജ് ആരോമല്‍.

ആര്‍ട് ഡയറക്ഷന്‍ റോഷിദ് രവീന്ദ്രന്‍, ചീഫ് അസോസിയേറ്റ് അനില്‍ അബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈന്‍ സിഗ് സിനിമ, കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശബരീഷ് സി, അസി. ഡയറക്ടര്‍സ് സംഗീത് രവീന്ദ്രന്‍, അരവിന്ദ് കുമാര്‍, നിഖില്‍ തോമസ്, പോസ്റ്റര്‍ പ്രതൂല്‍ എന്‍.ടി. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Vineeth Sreenivasan with Variety Declaration , Made in heaven Noble Babu Thomas