തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഒരു സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു, അവസാനം ഗീരീഷിന് സമ്മതിക്കേണ്ടി വന്നു: വിനീത് ശ്രീനിവാസന്‍
Entertainment news
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഒരു സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു, അവസാനം ഗീരീഷിന് സമ്മതിക്കേണ്ടി വന്നു: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd January 2023, 10:50 am

 

താന്‍ ഇതുവരെ ജീവിതത്തിലും സിനിമയിലും സിഗരറ്റ് വലിച്ചിട്ടില്ലെന്ന് വിനീത് ശ്രീനിവാസന്‍. പല സിനിമയിലും അത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ സംവിധായകരോട് പറഞ്ഞ് താന്‍ ഒഴിവാക്കുകയായിരുന്നെന്നും വിനീത് പറഞ്ഞു. താന്‍ ഇതുവരെ അങ്ങനെ സിഗരറ്റ് വലിച്ചിട്ടില്ലാത്തത് കൊണ്ട് പെര്‍ഫെക്ഷന്‍ കിട്ടുമോ എന്ന സംശയമുള്ളത് കൊണ്ടാണ് അത് ഒഴിവാക്കുന്നതെന്ന് വിനീത് പറഞ്ഞു.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനമയില്‍ വരെ അത്തരം സീനുണ്ടായിരുന്നെന്നും എന്നാല്‍ സംവിധായകന്‍ ഗിരീഷിനോട് പറഞ്ഞ് ഒഴിവാക്കിയതാണെന്നും വിനീത് പറഞ്ഞു. എന്നാല്‍ തന്റെ അടുത്ത സിനിമയില്‍ എന്തായാലും വലിക്കേണ്ടി വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് സിനിമയില്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള മൂന്ന് നാല് കാര്യങ്ങളാണുള്ളത്. ഒന്നാമത്തെ കാര്യ ഞാന്‍ ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ഓണ്‍സ്‌ക്രീനില്‍ സിഗരറ്റ് വലിക്കാനും കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതുവരെ വലിച്ചിട്ടില്ലാത്തത് കൊണ്ട് എങ്ങനെ ചെയ്യണമെന്ന്‌ എനിക്കറിയില്ല. എനിക്ക് എപ്പോഴും ആ കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷനാണ്.

സിഗരറ്റ് ഇതുവരെ വലിക്കാത്തത് കൊണ്ട് ആ സീനൊന്നും എനിക്ക് പെര്‍ഫെക്ഷനോടെ ചെയ്യാന്‍ പറ്റില്ലായെന്ന ഒരു തോന്നല്‍ എനിക്കുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ചെയ്യുന്ന സിനിമകളിലെല്ലാം ഡയറക്ടേഴ്‌സിനോട് പറഞ്ഞ് സിഗരറ്റ് വലിക്കുന്ന സീന്‍ ഒഴിവാക്കാറുണ്ട്. ഇതുവരെ ചെയ്ത എല്ലാ സിനിമകളിലും അങ്ങനെ തന്നെയാണ്.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സിനിമയില്‍ വരെ സിഗരറ്റ് വലിക്കുന്ന സീന്‍ ഉണ്ടായിരുന്നു. സിഗരറ്റ് വലിക്കാന്‍ അവര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഗിരീഷിനോട് പറഞ്ഞു ഞാന്‍ ഇതുവരെ വലിച്ചിട്ടില്ലായെന്ന്. വലിക്കുന്നത് നിര്‍ബന്ധമാണോ എന്നും ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു വേണ്ട കുഴപ്പമില്ലെന്ന്.

ഇതുവരെ ഞാന്‍ അങ്ങനെ സിഗരറ്റ് വലിച്ചിട്ടില്ല. കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടയില്‍ വലിക്കാതെ സിനിമയില്‍ മുമ്പോട്ട് പോകാന്‍ എനിക്ക് കഴിഞ്ഞു. ഇനി വലിക്കേണ്ടി വരും. അടുത്തതായി വരുന്ന ഒരു സിനിമയില്‍ വലിക്കാതെ അഭിനയിക്കാന്‍ പറ്റില്ല. പിന്നെ എനിക്ക് മടിയുള്ള രണ്ട് കാര്യമാണ് ഡാന്‍സും ഫൈറ്റും. ചാപ്പാ കുരിശ് കഴിഞ്ഞതോട് കൂടി ഞാന്‍ ഫൈറ്റ് വെറുത്ത് പോയതാണ്.

ഒന്നൊന്നര ഫൈറ്റായിരുന്നു അത്. അതോടെ എന്തായാലും ഫൈറ്റ് എനിക്ക് മതിയായി. ശരിക്കും അത് ചെയ്യാന്‍ എനിക്ക് പേടിയാണ്. കാരണം നമ്മള്‍ നന്നായിട്ട് ഫൈറ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കുമോ എന്നുപോലും എനിക്കറിയില്ല. പിന്നെ ഡാന്‍സ് എനിക്ക് അറിയാത്ത കാര്യമാണ്. അറിയാത്ത കാര്യങ്ങള്‍ നമ്മള്‍ ചെയ്യണ്ട ആവശ്യമില്ലല്ലോ. അതുപോലെ തന്നെ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞ

content highlight: vineeth sreenivasan talks about thanneer mathan dhinangal