അന്ന് നസ്‌ലെനയും മാത്യുവിനെയും ഓഡിഷന്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒറ്റ കാര്യമേ പറഞ്ഞുള്ളു: വിനീത് വിശ്വം
Entertainment
അന്ന് നസ്‌ലെനയും മാത്യുവിനെയും ഓഡിഷന്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒറ്റ കാര്യമേ പറഞ്ഞുള്ളു: വിനീത് വിശ്വം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 8:35 am

അജഗജാന്തരം, അങ്കമാലി ഡയറീസ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് വിനീത് വിശ്വം. എന്നാല്‍ ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ഓഡിഷന്‍ സമയത്ത് താനും സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ ഒപ്പം ഉണ്ടായിരുന്നുവെന്ന് വിനീത് പറയുന്നു. അന്ന് നസ്‌ലെന്‍, മാത്യൂ, ഫ്രാങ്കോ എന്നിങ്ങനെ അഞ്ച് കുട്ടികള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമ കഴിയുമ്പോള്‍ എല്ലാവര്‍ക്കും ഒരേ മൈലേജ് കിട്ടണമെന്നില്ല എന്ന് താന്‍ അവരുടെ അടുത്ത് പറഞ്ഞിട്ടുണ്ടെന്നും സിനിമയാണ് പാഷനെങ്കില്‍ അതിനായി കാത്തിരിക്കണമെന്നും വിനീത് വിശ്വം പറയുന്നു. സിനിമയില്‍ അങ്ങനെയുള്ള അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്നും സിനിമയാണ് പാഷനെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ വേണ്ടി നമ്മള്‍ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വിനീത് വിശ്വം

തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ഇവരെ ഓഡിഷന്‍ ചെയ്യുമ്പോള്‍ നമ്മളും ഗിരീഷിന്റെ ഒപ്പം ഉണ്ടായിരുന്നു്. പടം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഇവര് അഞ്ച് കുട്ടികളുണ്ട്. നസ്‌ലെന്‍, മാത്യു, ചെറുത് എന്ന കഥാപാത്രം ചെയ്ത ജിംഖാനയിലെ ഫ്രാങ്കോ. ആ സമയത്ത് ഞാന്‍ അവരുടെ അടുത്ത് പോയി പറഞ്ഞിരുന്നു. പടം കഴിയുമ്പോള്‍, ചിലപ്പോള്‍ എല്ലാവര്‍ക്കും ഒരേ മൈലേജ് കിട്ടണമെന്നില്ല. നിങ്ങള്‍ എല്ലാവരും ഒരേ പ്രാധാന്യമുള്ള ക്യാരക്ടറാണ് ചെയ്യുന്നത്.

നിങ്ങള്‍ക്ക് സിനിമയാണ് പാഷന്‍ എങ്കില്‍ ചെയ്തുകൊണ്ടേ ഇരിക്കുക. ഒരു വെള്ളിയാഴ്ച നിങ്ങള്‍ക്ക് വരും. നമ്മുടെ റൂട്ടില്‍ എപ്പോഴാ ബസ് കേറുന്നത് എന്ന് നമുക്ക് പറയാന്‍ പറ്റില്ല. കാത്തിരിക്കുക.. അത്രയും പാഷനുണ്ടെങ്കില്‍ മാത്രമേ മുന്നോട്ട് പോകുകയുള്ളു. കാരണം നമുക്ക് അനുഭവം ഉണ്ട്. അങ്കമാലി ഡയറീസ് കഴിഞ്ഞപ്പോള്‍, പെപ്പെ, ലിച്ചി അതുപോലെത്തെ ക്യാരക്ടേഴ്‌സ് മാത്രമേ കിട്ടുന്നുള്ളു. പിന്നെയും എനിക്ക് കുറച്ചെങ്കിലും വിസിബിലിറ്റി കിട്ടാന്‍ സൂപ്പര്‍ ശരണ്യ വരെ കാത്തിരിക്കേണ്ടി വന്നു. ഇനിയും നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും,’ വിനീത് വിശ്വം പറയുന്നു.

 

Content Highlight:  Vineeth says that he was also with director Girish A.D. during the audition for Thaneer mathan dinagal