മലയാളികള്‍ക്ക് പ്രിയങ്കരയിയായ നടിയാണ് വിന്ദുജ മേനോന്‍. 1994ല്‍ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് വിന്ദുജ പ്രേക്ഷക ശ്രദ്ധനേടുന്നത്. അഭിനേത്രിയെന്നതിനപ്പുറം നൃത്ത അധ്യാപികയും കൂടിയാണ് വിന്ദുജ.
സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് വിന്ദുജാ മേനോന്‍. ‘ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍’ എന്ന സിനിമയ്ക്ക് കോറസ് പാടാന്‍ പോയപ്പോള്‍ താനും പോയിരുന്നുവെന്നും അപ്പോള്‍ ആ സിനിമയുടെ നായകന്‍ ശങ്കര്‍ അനിയത്തി കഥാപാത്രത്തിന് താന്‍ അനുയോജ്യമായിരിക്കുമെന്ന് സംവിധായകന്‍ പ്രിയദര്‍ശനോട് പറഞ്ഞെന്ന് വിന്ദുജ പറയുന്നു.
ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ് സിനിമയെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസിലായതെന്നും ആ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ആ കാലത്തിന്റെ ക്രഷായ നിതീഷ് ഭരദ്വാജ് എന്ന നടനെ അടുത്തുകാണണമെന്ന ആഗ്രഹവുമുണ്ടായിരുന്നുവെന്ന് വിന്ദുജ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിന്ദുജ മേനോന്‍.
‘താരാകല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിട്ടീച്ചറാണ് എന്റെ ആദ്യ സംഗീത ഗുരു. അമ്മയുടെ നൃത്തസ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ പരിപാടികള്‍ക്ക് സുബ്ബലക്ഷ്മിട്ടീച്ചറാണ് പാടിയിരുന്നത്. ടീച്ചറുടെ വിദ്യാര്‍ഥികള്‍ ‘ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍’ എന്ന സിനിമയ്ക്ക് കോറസ് പാടാന്‍ പോയപ്പോള്‍ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.
ആ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ആ കാലത്തിന്റെ ക്രഷായ നിതീഷ് ഭരദ്വാജ് എന്ന നടനെ അടുത്തുകാണണമെന്ന ആഗ്രഹം കൂടിയായിരുന്നു
സിനിമയിലെ നായകന്‍ ശങ്കറേട്ടനാണ്. അനിയത്തി കഥാപാത്രത്തിന് എന്നെ പറ്റും എന്ന് സംവിധായകന്‍ പ്രിയനങ്കിളിനോട് പറയുന്നത് അദ്ദേഹമാണ്. ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ് സിനിമയെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസിലായത് അപ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു.
ആ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ആ കാലത്തിന്റെ ക്രഷായ നിതീഷ് ഭരദ്വാജ് എന്ന നടനെ അടുത്തുകാണണമെന്ന ആഗ്രഹം കൂടിയായിരുന്നു. കൃഷ്ണവേഷത്തില്‍ അദ്ദേഹം എന്റെയും ഹൃദയം കട്ടെടുത്തിട്ടുണ്ട്. സിനിമയുടെ പ്രാധാന്യവും മറ്റും തിരിച്ചറിഞ്ഞത് പവിത്രത്തില്‍ അഭിനയിച്ചപ്പോഴാണ്,’ വിന്ദുജ മേനോന്‍ പറയുന്നു.