ക്രഷ് ആയിരുന്നു അദ്ദേഹം; ആ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതിന് പിന്നിൽ അദ്ദേഹത്തെ അടുത്തുകാണണമെന്ന ആഗ്രഹം: വിന്ദുജ
Entertainment
ക്രഷ് ആയിരുന്നു അദ്ദേഹം; ആ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതിന് പിന്നിൽ അദ്ദേഹത്തെ അടുത്തുകാണണമെന്ന ആഗ്രഹം: വിന്ദുജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 11:02 pm

മലയാളികൾക്ക് പ്രിയങ്കരയിയായ നടിയാണ് വിന്ദുജ മേനോൻ. 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയുടെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് വിന്ദുജ പ്രേക്ഷക ശ്രദ്ധനേടുന്നത്. അഭിനേത്രിയെന്നതിനപ്പുറം നൃത്ത അധ്യാപികയും കൂടിയാണ് വിന്ദുജ.

സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് വിന്ദുജാ മേനോൻ. ‘ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ’ എന്ന സിനിമയ്ക്ക് കോറസ് പാടാൻ പോയപ്പോൾ താനും പോയിരുന്നുവെന്നും അപ്പോൾ ആ സിനിമയുടെ നായകൻ ശങ്കർ അനിയത്തി കഥാപാത്രത്തിന് താൻ അനുയോജ്യമായിരിക്കുമെന്ന് സംവിധായകൻ പ്രിയദർശനോട് പറഞ്ഞെന്ന് വിന്ദുജ പറയുന്നു.

ഞാൻ ഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് സിനിമയെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലായതെന്നും ആ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ആ കാലത്തിന്റെ ക്രഷായ നിതീഷ് ഭരദ്വാജ് എന്ന നടനെ അടുത്തുകാണണമെന്ന ആഗ്രഹവുമുണ്ടായിരുന്നുവെന്ന് വിന്ദുജ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിന്ദുജ മേനോൻ.

‘താരാകല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിട്ടീച്ചറാണ് എന്റെ ആദ്യ സംഗീത ഗുരു. അമ്മയുടെ നൃത്തസ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ പരിപാടികൾക്ക് സുബ്ബലക്ഷ്മിട്ടീച്ചറാണ് പാടിയിരുന്നത്. ടീച്ചറുടെ വിദ്യാർഥികൾ ‘ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ’ എന്ന സിനിമയ്ക്ക് കോറസ് പാടാൻ പോയപ്പോൾ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.

സിനിമയിലെ നായകൻ ശങ്കറേട്ടനാണ്. അനിയത്തി കഥാപാത്രത്തിന് എന്നെ പറ്റും എന്ന് സംവിധായകൻ പ്രിയനങ്കിളിനോട് പറയുന്നത് അദ്ദേഹമാണ്. ഞാൻ ഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് സിനിമയെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങൾ മനസിലായത് അപ്പോൾ ഞാൻ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു.

ആ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ആ കാലത്തിന്റെ ക്രഷായ നിതീഷ് ഭരദ്വാജ് എന്ന നടനെ അടുത്തുകാണണമെന്ന ആഗ്രഹം കൂടിയായിരുന്നു. കൃഷ്ണവേഷത്തിൽ അദ്ദേഹം എന്റെയും ഹൃദയം കട്ടെടുത്തിട്ടുണ്ട്,’ വിന്ദുജ മേനോൻ പറയുന്നു.

Content Highlight: Vinduja Menon Talks About Acting in First Movie