മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. 2009ല്‍ ഋതു എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും മികച്ചതാക്കാന്‍ ശ്രമം നടത്തുന്ന നടന്‍ കൂടിയാണ് വിനയ്.
മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. 2009ല്‍ ഋതു എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും മികച്ചതാക്കാന്‍ ശ്രമം നടത്തുന്ന നടന്‍ കൂടിയാണ് വിനയ്.
ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്. ഇപ്പോള്‍ വിനയ്‌യുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സംശയം.
സിനിമയില്‍ നടന്‍ ഷറഫുദ്ദീനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഈ സിനിമയുടെ കഥ തന്നേക്കാള്‍ മുമ്പ് ഷറഫുദ്ദീനോട് പറഞ്ഞിരുന്നുവെങ്കില്‍ താന്‍ ചെയ്ത് കഥാപാത്രം തനിക്ക് കിട്ടില്ലായിരുന്നുവെന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്.
ഷറഫുദ്ദീന്റെ സമീപത്ത് കൂടെയോ അവന്റെ ജില്ലയില്‍ കൂടെയോ കഥ പറഞ്ഞ് പോയിരുന്നെങ്കില്‍ ആ കഥാപാത്രം തനിക്ക് കിട്ടില്ലായിരുന്നു എന്നാണ് നടന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘വിനയ് ചെയ്ത കഥാപാത്രം താന്‍ ആഗ്രഹിച്ചിരുന്നു’വെന്ന് പറഞ്ഞ ഷറഫുദ്ദീന് മറുപടി എന്നോണമാണ് വിനയ് സംസാരിച്ചത്.
സംശയം സിനിമയുടെ കഥ കേട്ടിട്ട് താന്‍ ആഗ്രഹിച്ച റോള്‍ വിനയ് ഫോര്‍ട്ട് ചെയ്തതാണെന്നും ആദ്യം ഈ സിനിമയുടെ കഥ തന്റെ അടുത്താണ് എത്തുന്നതെങ്കില്‍ താന്‍ ആ കഥാപാത്രം വിനയ് ഫോര്‍ട്ടിന് കൊടുക്കില്ലായിരുന്നു എന്നുമാണ് ഷറഫുദ്ദീന്‍ പറഞ്ഞിരുന്നത്.

‘ഷറഫുദ്ദീന്റെ സമീപത്ത് കൂടെ പോയിരുന്നെങ്കില്‍ എനിക്ക് സംശയം സിനിമയിലെ ആ കഥാപാത്രം കിട്ടില്ലായിരുന്നു. അയാളുടെ അടുത്ത് കൂടെ പോകണമെന്നില്ല.
അയാളുടെ ജില്ലയിലോ ആലുവ പ്രദേശത്ത് കൂടെയോ പോയിരുന്നെങ്കില്‍ പോലും എനിക്ക് ആ കഥാപാത്രം കിട്ടില്ലായിരുന്നു. അത്രയ്ക്കും ഇന്‍ട്രസ്റ്റിങ്ങായ കഥാപാത്രമായിരുന്നു എനിക്ക് സംശയം എന്ന സിനിമയിലൂടെ കിട്ടിയത്,’ വിനയ് ഫോര്‍ട്ട് പറയുന്നു.
നവാഗതനായ രാജേഷ് രവി കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് എത്തുന്ന ചിത്രമാണ് സംശയം. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ലിജോമോള്‍ ജോസ്, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
Content Highlight: Vinay Forrt Talks About Sharafudheen And Samshayam Movie