2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോര്‍ട്ട്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ വിമല്‍ സാര്‍ എന്ന കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.

വിനയ് ഫോര്‍ട്ട്. Photo: X.com

മലയാളത്തില്‍ വലിയ വിജയമായ ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ താരം പ്രധാനവേഷത്തിലെത്തിയിരുന്നു. ബെത്‌ലഹേമിന് പുറമെ പൃഥമ ദൃഷ്ട്യാ കുറ്റക്കാര്‍, അവറാച്ചന്‍ ആന്‍ഡ് സണ്‍സ്, ഐ ആം ഗെയിം, തേര്‍ഡ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം പ്രധാനവേഷത്തിലെത്തിയിരുന്നു. അടുപ്പിച്ച് റിലീസ് ചെയ്ത ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ഇപ്പോഴിതാ ന്യൂസ് പീടികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ രണ്‍ബീര്‍ കപൂറിനെ കുറിച്ച് വിനയ് ഫോര്‍ട്ട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സമ്പന്നമായ ചുറ്റുപാടില്‍ നിന്നും വരുന്ന സൂപ്പര്‍ താരങ്ങളുടെ മക്കള്‍ക്ക് ജീവിത പരിചയം ഇല്ലാത്തതിനാല്‍ അവരില്‍ നിന്നും എങ്ങനെയാണ് നല്ല പെര്‍ഫോമന്‍സ് പ്രതീക്ഷിക്കുക എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘വളരെ സബ്‌ജെക്ടീവാണത്. അതിനുള്ള ഉത്തരം ഞാന്‍ പറയുന്നില്ല. കാരണം അത് വിവാദമാകും. അതേസമയം തന്നെ രണ്‍ബീര്‍ എന്ന ആക്ടറിന്റെ കാര്യം എടുത്തുപറയേണ്ടതാണ്. നെപ്പോ കിഡ്‌സില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ റെസ്‌പെക്ട് ചെയ്യുന്ന അഭിനേതാവാണ് അദ്ദേഹം. രണ്‍ബീര്‍ കപൂറിന്റെ എല്ലാ സിനിമകളും ഞാന്‍ കാണും. ചില നടന്മാരുടെ സിനിമകള്‍ നമ്മള്‍ കാണുന്നത് പഠിക്കാന്‍ വേണ്ടിയാണ്. ഞാന്‍ ഒട്ടുമിക്ക സിനിമകളും കാണുന്നത് എനിക്കെന്ത് ടേക്ക് എവേ കിട്ടും എന്ന സ്വാര്‍ത്ഥ താത്പര്യത്തിലാണ്.

രണ്‍ബീര്‍. Photo: X.com

ഞാന്‍ രണ്‍ബീര്‍ കപൂറിനെ നോക്കുമ്പോഴും അയാളുടെ ബാക്ക്ഗ്രൗണ്ട് നോക്കുമ്പോഴും മോശം പാരന്റ്ഹുഡ്ഉണ്ട്. ഒരുപാട് സമ്പത്ത് ഉള്ളതുകൊണ്ട് ജീവിതാനുഭവം ഇല്ല എന്ന് പറയുന്നതും ശരിയല്ല. അതേസമയം അന്യഭാഷ സിനിമയില്‍ ഒരു സ്റ്റാര്‍ കിഡിനെ ഇന്‍ഡ്രൊഡ്യൂസ് ചെയ്യുമ്പോള്‍ അവരുടെ അഭിനയം കണ്ടാല്‍ നമുക്ക് മനസിലാകും. ഒരു ജീവിതാനുഭവവും ഇല്ലാതെയായിരിക്കും അവര്‍ പെര്‍ഫോം ചെയ്യുന്നത്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: Vinay Forrt talks about Ranbir Kapoor