2023ല്‍ നിവിന്‍ പോളി നായകനായി എത്തിയ ചിത്രമായിരുന്നു രാമചന്ദ്ര ബോസ് & കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ സിനിമയുടെ ട്രെയ്‌ലര്‍ റിലീസിങ് വേദിയില്‍ വന്ന നടന്‍ വിനയ് ഫോര്‍ട്ടിന്റെ ലുക്ക് അന്ന് ഏറെ വൈറലായിരുന്നു.
2023ല്‍ നിവിന്‍ പോളി നായകനായി എത്തിയ ചിത്രമായിരുന്നു രാമചന്ദ്ര ബോസ് & കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ സിനിമയുടെ ട്രെയ്‌ലര്‍ റിലീസിങ് വേദിയില്‍ വന്ന നടന്‍ വിനയ് ഫോര്‍ട്ടിന്റെ ലുക്ക് അന്ന് ഏറെ വൈറലായിരുന്നു.
വിഖ്യാത നടന്‍ ചാര്‍ളി ചാപ്ലിനെയും മിന്നാരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെയും ഓര്‍മിപ്പിക്കുന്നതാണ് വിനയ് ഫോര്‍ട്ടിന്റെ ആ ലുക്കെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പറഞ്ഞിരുന്നു.
ഇപ്പോള്‍ ആ ലുക്കിനെ കുറിച്ചും താന്‍ രാമചന്ദ്ര ബോസ് & കോയുടെ ട്രെയ്‌ലര്‍ റിലീസിങ് വേദിയില്‍ പോയതിനെ കുറിച്ചും പറയുകയാണ് വിനയ് ഫോര്‍ട്ട്. ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഒരു സിനിമയുടെ വിജയത്തിന് വേണ്ടി ഞാന്‍ എന്തും ചെയ്യും. ഹനീഫ് അദേനി എന്റെ അടുത്ത സുഹൃത്തായിരുന്നു. അവന്റെ സിനിമയാണ് അത്. പെരുമാനി സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിന്റെ ഇടയിലാണ് ആ പ്രൊമോഷന് വേണ്ടിയിട്ട് പോകുന്നത്.
നിവിന്‍ ആയിരുന്നു നായകന്‍. അവനാണ് എന്നെ അവിടേക്ക് വിളിക്കുന്നത്. ഒരു നടന്‍ എന്ന തരത്തില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുള്ള ആളാണ് നിവിന്‍ പോളി. അവന്‍ എന്നെ വിളിച്ചിട്ട് ‘എടാ ഞാന്‍ മാത്രമേയുള്ളൂ. വേറെ ആരുമില്ല. സപ്പോര്‍ട്ടിന് വേണ്ടി നീ വരണം’ എന്ന് പറയുകയായിരുന്നു.
അപ്പോള്‍ എനിക്ക് ‘ഇല്ലെടാ. ഞാന്‍ കോമഡി രൂപത്തിലാണ്. എനിക്ക് വരാന്‍ പറ്റില്ല’ എന്ന് പറയാന്‍ ആവില്ല. ഞാന്‍ ഒന്നും പറയാതെ പ്രൊമോഷന് വേണ്ടി പോകുകയായിരുന്നു. ഒരിക്കലും നമുക്ക് ഒരു വൈറല്‍ പരിപാടി പിടിക്കാന്‍ ആവില്ല.
നമുക്ക് ഇതങ്ങോട്ട് വൈറലാക്കാം എന്ന് പറഞ്ഞ് ഒന്നും ചെയ്യാന്‍ ആവില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ എന്റെ ഏറ്റവും പുതിയ സംശയം എന്ന സിനിമക്ക് വേണ്ടി ഒരു 550 വൈറല്‍ കാര്യങ്ങള്‍ ചെയ്‌തേനെ. പക്ഷെ അത് പറ്റില്ല. അന്ന് നിവിന് വേണ്ടിയും ആ സിനിമക്ക് വേണ്ടിയും പോയതായിരുന്നു ഞാന്‍,’ വിനയ് ഫോര്‍ട്ട് പറയുന്നു.
Content Highlight: Vinay Forrt Talks About Nivin Pauly And His Viral Meesha Look