മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. മികച്ച സിനിമകളിലൂടെ ഗംഭീരമായ അഭിനയം കാഴ്ചവെക്കാറുള്ള നടന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ മലയാളത്തിന് പുറത്ത് നിന്നുള്ള സിനിമകളെയും സീരീസുകളെയും കുറിച്ച് പറയുകയാണ് വിനയ്.
മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. മികച്ച സിനിമകളിലൂടെ ഗംഭീരമായ അഭിനയം കാഴ്ചവെക്കാറുള്ള നടന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ മലയാളത്തിന് പുറത്ത് നിന്നുള്ള സിനിമകളെയും സീരീസുകളെയും കുറിച്ച് പറയുകയാണ് വിനയ്.
മലയാളത്തിന് പുറത്തുള്ള ഇന്‍ഡസ്ട്രിയില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതില്‍ നമ്മളുടെ പ്രസന്‍സ് ഫീല് ചെയ്താല്‍ മതിയെന്നാണ് നടന്‍ പറയുന്നത്. അതിലൂടെ കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുമെന്നും വിനയ് പറഞ്ഞു.
ഈയിടെ നെറ്റ്ഫ്‌ളിക്‌സിന്റെ സീരീസിലേക്ക് ഹിന്ദിയില്‍ നിന്ന് ഒരു നല്ല റോള്‍ കിട്ടിയിരുന്നുവെന്നും എന്നാല്‍ തന്റെ സംശയം എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

തമിഴില്‍ നിന്ന് നെല്‍സന്റെ സിനിമയില്‍ ഓഫറ് വന്നിരുന്നുവെന്ന വാര്‍ത്തകള്‍ കേട്ടിരുന്നല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍. സംശയം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിനയ് സംസാരിച്ചത്.
‘അതേ. പിന്നെ എന്നെ മഹേഷ് ബാബുവിന്റെ പടത്തിലേക്ക് വിളിച്ചിരുന്നു. അതൊന്നും വലിയ വേഷങ്ങളൊന്നും അല്ല. നമ്മള്‍ മലയാളത്തിന് പുറത്തുള്ള ഇന്‍ഡസ്ട്രിയില്‍ പോയി അവിടെ ഒരു റോള്‍ ചെയ്യുമ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല.
പക്ഷെ നമ്മളുടെ പ്രസന്‍സ് അവിടെ ഫീല് ചെയ്താല്‍ അതാകും നമുക്ക് അവിടെ കൂടുതല്‍ മികച്ച കഥാപാത്രങ്ങളെ നല്‍കുന്നത്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് നമ്മള്‍ അവിടെ പോയിട്ട് വര്‍ക്ക് ചെയ്യണമല്ലോ. ഉടനെയൊന്നും അത്തരം സിനിമകള്‍ ഉണ്ടാവില്ല.
ഈയിടെ ഹിന്ദിയില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സിന്റെ ഒരു സീരീസിലേക്ക് നല്ല റോള്‍ കിട്ടിയിരുന്നു. പക്ഷെ അപ്പോഴാണ് സംശയം എന്ന സിനിമയുടെ റിലീസ് വന്നത്. ഞാന്‍ ആ വെബ് സീരീസ് ചെയ്യാന്‍ പോയിരുന്നെങ്കില്‍ സംശയം സിനിമയുടെ പ്രൊമോഷന്‍ നടക്കില്ല.
ഞാന്‍ ഒരു വര്‍ഷത്തോളം കാത്തിരുന്ന സിനിമയാണ് സംശയം. എനിക്ക് വലിയ സാമ്പത്തിക നഷ്ടമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് സംശയം സിനിമ ആ നഷ്ടം നികത്തും എന്നാണ്,’ വിനയ് ഫോര്‍ട്ട് പറയുന്നു.
സംശയം:
നവാഗതനായ രാജേഷ് രവി കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് എത്തുന്ന ചിത്രമാണ് സംശയം. വിനയ് ഫോര്‍ട്ടിന് പുറമെ ഷറഫുദ്ദീന്‍, ലിജോമോള്‍ ജോസ്, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. 1895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി.എസ്, ഡിക്സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് സംശയം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Vinay Forrt Talks About His Other Language Projects