2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് വിനയ് ഫോര്‍ട്ട്. ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണ്.
2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് വിനയ് ഫോര്‍ട്ട്. ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണ്.
അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ എത്തിയ പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട വിനയ് ഫോര്‍ട്ട് പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായിരുന്നു. സംശയം ആണ് വിനയ് അഭിനയിച്ച് എത്തിയ ഏറ്റവും പുതിയ ചിത്രം.
ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഋതുവിലെ ജമാല്‍ എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടന്‍. ജമാല്‍ അണ്ടര്‍റേറ്റഡായി ഇപ്പോഴും കിടക്കുന്നുണ്ടെന്നും പ്രേമം പോലൊരു സിനിമ പിന്നെ തനിക്ക് ചെയ്യാന്‍ പറ്റിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
‘ഋതു സിനിമയിലെ ജമാല്‍ എന്ന കഥാപാത്രം അണ്ടര്‍റേറ്റഡായി ഇപ്പോഴും കിടക്കുന്നുണ്ട്. പ്രേമം പോലൊരു സിനിമ പിന്നെ എനിക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. ഋതു ഒരാള്‍ കണ്ടിട്ടുണ്ടെങ്കില്‍ പ്രേമം പതിനായിരം പേരാണ് കണ്ടിട്ടുള്ളത്.
ഇപ്പോള്‍ വന്ന സംശയം എന്ന സിനിമയിലേത് ഞാന്‍ ചെയ്തതില്‍ വെച്ചേറ്റവും മികച്ച കഥാപാത്രമാണ്. വിയോജിപ്പുകളുള്ള ആളുകളുണ്ടാവും. അവര്‍ക്ക് വേണ്ടിയിട്ടുമല്ല ഞാന്‍ ചെയ്തിട്ടുള്ളത്.
നമ്മള്‍ ചെയ്ത ഏറ്റവും മനോഹരമായ വേഷം വളരെക്കുറച്ച് ശതമാനം പേരേ കണ്ടിട്ടുണ്ടാവൂ. അവരത് നന്നായി ആസ്വദിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ടാവും. ഋതു വളരെ കുറച്ചാളുകളേ കണ്ടിട്ടുണ്ടാവൂ.
പക്ഷേ വളരെ ചുരുങ്ങിയ സ്‌പേസില്‍ ആ കാര്യം അയാള്‍ക്ക് അവതരിപ്പിക്കാനായി. ശ്യാമപ്രസാദ് സാറിന് അഭിനേതാക്കള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. അവരെ
രസകരമായി അദ്ദേഹം രൂപപ്പെടുത്തിയെടുക്കും. ചെറുതാണെങ്കിലും ആസ്വദിച്ച് അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഋതുവിലെ ജമാല്‍,’ വിനയ് ഫോര്‍ട്ട് പറയുന്നു.
Content Highlight: Vinay forrt Talks About His Character In Rithu Movie