തിയേറ്ററിൽ സിനിമകൾ കാണാതെ ഒ.ടി.ടിയിൽ കണ്ട് നല്ല സിനിമയായിരുന്നു, തിയറ്ററിൽ കണ്ടില്ലല്ലോ എന്ന് പറയുന്ന ഒരു പ്രവണത ഇപ്പോൾ ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന് വിനയ് ഫോർട്ട് പറയുന്നു. തന്റെ ഏറ്റവും പുതിയ സിനിമയായ സംശയം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയാണ് അദ്ദേഹം.
സംശയം ചെറിയ സിനിമയാണെന്നും കൈകാര്യം ചെയ്യുന്ന വിഷയം വലുതാണെങ്കിലും വളരെ ചെറിയ ബഡ്ജറ്റിലുള്ള സിനിമയാണ് ഇതെന്നും വിനയ് ഫോർട്ട് പറയുന്നു. അതുകൊണ്ട് തന്നെ സിനിമ ഒരുപാട് ആളുകളിലേക്ക് എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമകൾ തിയേറ്ററിൽ കാണാതെ ഒ.ടി.ടി.യിൽ കണ്ട് വിഷമം പറയുന്ന ഒരു പ്രവണത ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ടെന്നും ഒ.ടി.ടി നാടകം എന്നാണ് അതിന്റെ പേരെന്നും വിനയ് ഫോർട്ട് പറയുന്നു. സിനിമ കൃത്യമായ രീതിയിൽ ഇന്നതാണ് എന്ന് പറഞ്ഞുകൊണ്ട് സിനിമയെ പ്രൊമോട്ട് ചെയ്യാൻ ഒരു നടൻ ബാധ്യസ്ഥനാണെന്നും ഒ.ടി.ടി നാടകം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മളുടേത് ഒരു ചെറിയ സിനിമയാണ്. കൈകാര്യം ചെയ്യുന്ന വിഷയം വലുതാണെങ്കിലും ബഡ്ജറ്റ് വൈസ് ഒരു ചെറിയ സിനിമയാണ്. അപ്പോൾ ഇത് ഒരുപാട് ആളുകളിലേക്ക് എത്തണം. മറ്റ് പല സിനിമകളിലും നമ്മൾ ഫേസ് ചെയ്യുന്ന ഒരു പ്രശനമുണ്ട്. ഒ.ടി.ടി.യിൽ സിനിമകണ്ടിട്ട് ആളുകൾ വിളിച്ച് പറയും, എന്നോട് ക്ഷമിക്കണം എനിക്ക് ഈ സിനിമ തിയേറ്ററിൽ മിസ് ചെയ്തു എന്ന് പറയുന്ന ഒരു പരിപാടിയുണ്ട്.
ഒ.ടി.ടി നാടകം എന്നാണ് അതിന്റ പേര്. ആ നാടകം ഒഴിവാക്കണം. സിനിമ ഇതാണ്, സിനിമയിലെ അഭിനേതാക്കൾ ഇതാണ്, കണ്ടന്റ് ഇങ്ങനെയാണ് നമ്മുടെ സിനിമയുടെ സ്വഭാവം ഇത്തരത്തിലാണ്, ഇത് നിങ്ങൾ തിയേറ്ററിൽ വന്ന് കാണണം എന്ന് പറയാൻ ഒരു പ്രധാന നടൻ ബാധ്യസ്ഥനാണ്, ‘വിനയ് ഫോർട്ട് പറയുന്നു.
Content Highlight: Vinay Forrt says that there is a trend among people now to watch movies on OTT instead of in theaters, saying that the movie was good, but they didn’t watch it in theaters.