കൂടെയുള്ള ആക്ടേഴ്‌സിനെ സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് ആ നടന്‍, അങ്ങനെ ഒന്നും ആരും ചെയ്യാറില്ല: വിനയ് ഫോര്‍ട്ട്
Entertainment
കൂടെയുള്ള ആക്ടേഴ്‌സിനെ സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് ആ നടന്‍, അങ്ങനെ ഒന്നും ആരും ചെയ്യാറില്ല: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th June 2025, 12:14 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. 2009ല്‍ ഋതു എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും മികച്ചതാക്കാന്‍ ശ്രമം നടത്തുന്ന നടന്‍ കൂടിയാണ് വിനയ്. ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്.

ഇപ്പോള്‍ നിവിന്‍ പോളിയെ കുറിച്ച് സംസാരിക്കുകയാണ് വിനയ്. നിവിന്‍ പോളി കൂടെയുള്ള ആര്‍ട്ടിസ്റ്റിനെ ഒരുപാട് പിന്തുണക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റ് ഡയറക്ടേര്‍സിനോടൊക്കെ സിനിമയിലേക്ക് തന്നെ സജസ്റ്റ് ചെയ്യാറും പറയാറുമൊക്കെയുണ്ടെന്നും വിനയ് പറയുന്നു. കൂടെയുള്ളവരെ ഒരുപാട് പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്ന ആക്ടറാണ് നിവിന്‍ എന്നും അങ്ങനെ അധികമൊന്നും ആരും ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്

‘നിവിന്‍, നല്ല മ്യൂച്വല്‍ റെസ്‌പെക്ടുള്ള രണ്ട് പേരാണ് ഞങ്ങള്‍. നിവിന് എന്തെങ്കിലും കഥകളൊക്കെ കേട്ട് അവന് വര്‍ക്കായി കഴിഞ്ഞാല്‍, എനിക്ക് പറ്റുന്ന പരിപാടിയാണെങ്കില്‍ ഡയറക്ടറിന് എന്നെ സജസ്റ്റ് ചെയ്യാറൊക്കെയുണ്ട്. നിവിനും ഞാനും കുറച്ച് അധികം സിനിമകളൊക്കെ ഒരുമിച്ച് ചെയ്തിട്ടുമുണ്ട്. നിവിന്‍ അങ്ങനെത്തെ ഒരു എബിളിറ്റിയുള്ള ആളാണ്.

കൂടെയുള്ളവരെ നന്നായി സപ്പോര്‍ട്ട് ചെയ്യും. ഞാന്‍ ഭയങ്കര താങ്ക് ഫുളാണ് ആ കാര്യത്തില്‍. റാം സാറിന്റെ അടുത്ത് പോലും കഥ പറയാന്‍ വിട്ടിട്ടുണ്ട്. അങ്ങനെ അധികമൊന്നും ആരും ചെയ്യാറില്ല. അങ്ങനെ കൂടെയുള്ള ആക്ടഴ്‌സിനെ സപ്പോര്‍ട്ട് ചെയ്യുകയും സഹായിക്കുകയും ചെയ്യുന്ന ആക്ടറാണ് നിവിന്‍,’ വിനയ് ഫോര്‍ട്ട് പറയുന്നു.

Content highlight: Vinay forrt about Nivin Pauly