തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിക്രം. സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ ആരംഭിച്ച നടനാണ് വിക്രം. ബാല സംവിധാനം ചെയ്ത സേതുവാണ് വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത്.
തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിക്രം. സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ ആരംഭിച്ച നടനാണ് വിക്രം. ബാല സംവിധാനം ചെയ്ത സേതുവാണ് വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത്.
കൊമേഷ്‌സ്യല്‍ സിനിമകളിലൂടെയും കണ്ടന്റ് വാല്യൂവുള്ള സിനിമകളിലൂടെയും തമിഴിലെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറുന്ന വിക്രമിനെയാണ് പിന്നീട് കാണാന്‍ സാധിച്ചത്. ബാലയുമായി രണ്ടാമത് ഒന്നിച്ച പിതാമകനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിയാന്‍ സ്വന്തമാക്കി.
കരിയറിന്റെ തുടക്കത്തിൽ നടൻ അജിത്തിന് വേണ്ടി താൻ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും മറ്റ് നടന്മാർക്ക് ഡബ്ബ് ചെയ്യാനും താൻ തയ്യാറാണെന്നും വിക്രം പറയുന്നു. സേതു എന്ന സിനിമ റിലീസായ ശേഷം നടൻ അബ്ബാസിന് വേണ്ടിയും താൻ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഡബ്ബിങ് വളരെ പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ താൻ കണ്ട ബെസ്റ്റ് ലൊക്കേഷൻ ചൈനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരിക്കൽ സൂപ്പർതാരം അജിത്തിന് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ഇനിയും മറ്റുള്ള നടന്മാർക്ക് ഡബ്ബ് ചെയ്യാൻ ഞാൻ തയ്യാറാണ്. പക്ഷേ, പ്രതിഫലം കൂടും കേട്ടോ (ചിരിക്കുന്നു). എൻ്റെ കരിയറിന്റെ ആദ്യ കാലത്താണ് ഞാൻ അജിത്തിനുവേണ്ടി ഡബ്ബ് ചെയ്തത്. സേതു റിലീസ് ആയതിനുശേഷം അബ്ബാസിനുവേണ്ടി ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ എന്റെ എല്ലാ ചിത്രങ്ങൾക്കും ഞാൻ തന്നെയാണ് ഡബ്ബ് ചെയ്യുക. ഡബ്ബ് ചെയ്യുക എന്നത് റിസ്‌ക് പിടിച്ചൊരു ജോലിയാണ്. പിന്നെ എല്ലാ ജോലികൾക്കും അതിന്റേതായ വിഷമം ഉണ്ടല്ലോ.
ഞാൻ കണ്ട ബെസ്റ്റ് ലൊക്കേഷൻ ചൈനയാണ്. ന്യൂസീലൻഡിൽ പോയിട്ടുണ്ടെങ്കിലും അതിനെക്കാൾ രസമാണ് ചൈന. ‘ഐ’യിലെ ‘പൂക്കളെ’ എന്ന പാട്ടിനിടയ്ക്ക് ഒരു തടാകം കാണിക്കുന്നുണ്ട്. നിറയെ പൂക്കളുള്ള ആ തടാകം മൊത്തം കെമിക്കലാണ്. മീൻ പോയിട്ട് ഒരു ജീവിപോലും വളരില്ല. അതുകൊണ്ടുതന്നെ അതിലെ പൂക്കൾ വർഷങ്ങളായിട്ട് അതുപോലെ നിൽക്കും.
പച്ചപ്പ് അതുപോലെ നിൽക്കും. കാണാൻ നല്ല രസമാണ്. പിന്നെ ചൈന എന്നു പറയുമ്പോൾ പുഴുവിനെ തിന്നുന്നു, പാമ്പിനെ തിന്നുന്നു എന്നൊക്കെയാണ് നമ്മൾ പറയുക. എന്നാൽ ഗ്രാമങ്ങളിൽ ഷൂട്ടിന് പോയ സമയത്ത് മുട്ടയും ചോളവും ഉരുളക്കിഴങ്ങുമാണ് കഴിച്ചത്. സൂപ്പർ ടേസ്റ്റ് ആയിരുന്നു. ചൈനയിലെ റെഡ് ബീച്ച് ഒക്കെ കാണേണ്ടതാണ്,’വിക്രം പറയുന്നു.
Content Highlight: Vikram About Ajith And His Dubbing