സിനിമയില്‍ പവര്‍ ഗ്രൂപ്പുകള്‍ ഒന്നുമില്ലെന്ന് നടന്‍ വിജയരാഘവന്‍ പറയുന്നു. പവര്‍ ഗ്രൂപ്പുണ്ട് എന്നൊക്കെ വെറുതേ പറയുന്നതാണെന്നും രണ്ട് പടത്തില്‍ അച്ഛനായി അഭിനയിച്ചയാളെ മൂന്നാമതൊരു ചിത്രത്തില്‍ അച്ഛന്‍ വേഷത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതുപോലെയുള്ള മാറ്റിനിര്‍ത്തലുകള്‍ മാത്രമേ സിനിമയില്‍ ഉണ്ടായിട്ടുള്ളുവെന്നും വിജയരാഘവന്‍ പറഞ്ഞു.
പവര്‍ ഗ്രൂപ്പുണ്ട് എന്നൊക്കെ വെറുതേ പറയുന്നതാണ് – നടന്‍ വിജയരാഘവന്‍
തന്റെ പിതാവിനെ കുറിച്ചും വിജയരാഘവന്‍ സംസാരിച്ചു. താന്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനാണെന്നും അല്ലെങ്കില്‍ എന്‍.എന്‍. പിള്ളയുടെ മകനായി ജനിക്കേണ്ട കാര്യമില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അച്ഛനാണ് അമ്മയുടെ പ്രസവം എടുത്തതെന്നും താന്‍ ജനിച്ച് വീണത് അച്ഛന്റെ കയ്യിലാണെന്നും വിജയരാഘവന്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയില്‍ ആരെയും ആരുവിചാരിച്ചാലും അകത്താക്കാനോ പുറത്താക്കാനോ പറ്റില്ല. അങ്ങനെയൊരു പവര്‍ ഗ്രൂപ്പുണ്ട് എന്നൊക്കെ വെറുതേ പറയുന്നതാണ്. രണ്ട് പടത്തില്‍ അച്ഛനായി അഭിനയിച്ചയാളെ മൂന്നാമതൊരു ചിത്രത്തില്‍ അച്ഛന്‍ വേഷത്തില്‍ നിന്ന് മാറ്റിയാല്‍ അത് ചിത്രത്തിന് ഗുണകരമാവുകയല്ലേ ചെയ്യുക.
അത്തരം മാറ്റിനിര്‍ത്തലുകളൊക്കെയേ ഇവിടെയുണ്ടായിട്ടുള്ളൂ. സിനിമയില്‍ അവസരങ്ങള്‍ വരണം. പ്രേക്ഷകര്‍ ഏറ്റെടുക്കണം. നല്ല കഥാപാത്രങ്ങള്‍ ലഭിക്കണം,’ വിജയരാഘവന്‍ പറഞ്ഞു.
‘ഞാന്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം ജനിച്ചവനാണ്. അല്ലെങ്കില്‍ ഞാന്‍ എന്‍.എന്‍. പിള്ളയുടെ മകനായി ജനിക്കേണ്ട കാര്യമില്ലല്ലോ. ചെറുപ്പത്തിലേ റിഹേഴ്‌സല്‍ ക്യാമ്പില്‍ വളര്‍ന്ന് ഏഴാം വയസില്‍ സ്റ്റേജില്‍ കയറിയതാണ്.
സിനിമയില്ലെങ്കില്‍ നാടകം, അല്ലെങ്കില്‍ സീരിയല്‍, അതുമില്ലെങ്കില്‍ തെരുക്കൂത്തെങ്കിലും നടത്താതെ എനിക്ക് ജീവിക്കാനാവില്ല.
അച്ഛന്റെ കൈകളിലേക്കാണ് ഞാന്‍ പ്രസവിച്ച് വീണത്. അമ്മയുടെ പ്രസവം അദ്ദേഹമാണ് എടുത്തത്. ആരോടും കള്ളം പറയാത്ത, ധീരനായ, അറിവിന്റെയും കാഴ്ചപ്പാടുകളുടെയുമെല്ലാം മാതൃകയായ അച്ഛനെ ഓര്‍ക്കാതെയെങ്ങനെ. അങ്ങനെയൊരു അച്ഛന്റെ മകന്‍ മിനിമം വിജയരാഘവനെങ്കിലും ആകണ്ടേ,’ വിജയരാഘവന്‍ പറയുന്നു.
Content highlight: Vijayaraghavan says there is no power group in film industry