സംവിധായകന്‍ വിഘ്നേഷ് ശിവന്‍ തന്റെ അടുത്ത് പറഞ്ഞ കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ വിജയ് സേതുപതി. അക്കാലത്ത് താന്‍ ചെയ്ത സിനിമകള്‍ പോലുള്ളത് ചെയ്താല്‍ അത് ബിസിനസില്‍ സഹായിക്കില്ലെന്ന് വിഘ്നേഷ് പറഞ്ഞെന്നും എന്നാല്‍ അന്ന് തനിക്കതിന്റെ അര്‍ത്ഥം മനസിലായില്ലെന്നും വിജയ് സേതുപതി പറയുന്നു.
പത്ത് വര്‍ഷത്തിന് ശേഷമാണ് തനിക്ക് അതിന്റെ അര്‍ത്ഥം മനസിലായതെന്നും അതുവരെ താന്‍ ചെയ്യുന്ന സിനിമകളെല്ലാം ആളുകള്‍ ആസ്വദിക്കുണ്ടെന്നാണ് താന്‍ കരുതിയതെന്നും അദ്ദേഹം പറഞ്ഞു. ജീവിതം ചിലപ്പോള്‍ ചില കാര്യങ്ങള്‍ പഠിപ്പിക്കുമെന്നും അന്നത് മനസിലായില്ലെങ്കില്‍ കുറേ കൂടി ഹാര്‍ഡ് ആയിട്ടുള്ള വഴിയിലൂടെ പഠിപ്പിക്കുമെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
‘വിഘ്നേഷ് ശിവന്റെ കൂടെ ഞാന്‍ ‘നാനും റൗഡി താന്‍’ എന്നൊരു ചിത്രം ചെയ്തിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ ഇറങ്ങിയ സമയമായിരുന്നു അത്. അത് കാണാന്‍ നല്ല രസമുണ്ടായിരുന്നു. അദ്ദേഹം എന്റെ കുഞ്ഞനിയനെ പോലെയാണ്. ഞാന്‍ ആ പോസ്റ്റര്‍ അവനെ കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ‘വിജയ് സേതുപതി എന്നുപറയുന്ന മനോഹാരമായ ഒരു നടന്‍ ഉണ്ട്. എന്നാല്‍ ഈ ചിത്രം അദ്ദേഹത്തിന്റെ സിനിമയുടെ ബിസിനസ് പരമായ യാതൊരു മാറ്റവും കൊണ്ടുവരില്ല’ എന്നാണ്. ഇതെന്നോട് അടിവരയിട്ട് വെച്ചോ എന്നും അദ്ദേഹം പറഞ്ഞു.
അവന്‍ എന്താണ് പറഞ്ഞതെന്ന് എനിക്കപ്പോള്‍ മനസിലായില്ല. ഞാന്‍ നല്ല സിനിമകളാണ് ചെയ്യുന്നത്, അതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നുമുണ്ട്, പിന്നെ ബിസിനസും സ്വാഭാവികമായി നടക്കില്ലേ എന്നാണ് ഞാന്‍ ആലോചിച്ചത്. അതെല്ലാം കഴിഞ്ഞ് ഒരു ദിവസം ഒരു ഡിസ്ട്രിബ്യൂട്ടര്‍ എന്നെ കാണാന്‍ വേണ്ടി വന്നു. നിങ്ങള്‍ നല്ല സിനിമയാണ് ചെയ്യുന്നത്. പക്ഷെ ജനങ്ങള്‍ക്കും കൂടി വേണ്ടി സിനിമ ചെയ്യണം എന്നാണ് അയാള്‍ വന്ന് എന്നോട് പറഞ്ഞത്.
ഞാന്‍ അത്രയും കാലം കരുതികൊണ്ടിരുന്നത് ഞാന്‍ ചെയ്യുന്ന സിനിമകളെല്ലാം ജനങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്നാണ്. എന്നാല്‍ മറിച്ചാണെന്ന കാര്യം മനസിലാക്കാന്‍ വേണ്ടി എനിക്ക് പത്ത് വര്‍ഷം വേണ്ടി വന്നു. ജീവിതം ചിലപ്പോള്‍ നിങ്ങളെ ചില കാര്യങ്ങള്‍ പഠിപ്പിക്കും. അന്നത് നിങ്ങള്‍ക്ക് മനസിലായില്ലെങ്കില്‍ കുറേ കൂടി ഹാര്‍ഡ് ആയിട്ടുള്ള വഴിയിലൂടെ പഠിപ്പിക്കും,’ വിജയ് സേതുപതി പറയുന്നു.