വിക്രം മോഡലില്‍ ദളപതി 67; ലോകേഷ് ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ
Entertainment news
വിക്രം മോഡലില്‍ ദളപതി 67; ലോകേഷ് ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd February 2023, 5:39 pm

വിജയ് – ലോകേഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വിജയ്‌യുടെ 67ാമത്തെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ലിയോ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ റിവീല്‍ പ്രൊമോ വീഡിയോയില്‍ രണ്ട് വിജയ്‌യെ കാണിക്കുന്നുണ്ട്.

ആദ്യ ഭാഗത്ത് കാണിക്കുന്നത് വിജയ് ചോക്ലേറ്റ് ബേക്ക് ചെയ്യുന്നതാണ്. രണ്ടാമത്തെ വിജയ് ലോഹം ഉരുക്കുകയും അതുകൊണ്ട് വാള്‍ നിര്‍മിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നാണ് വ്യക്തമാകുന്നത്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രമായാണ് ടൈറ്റില്‍ പ്രൊമോ വീഡിയോ കാണുമ്പോള്‍ മനസിലാകുന്നത്. ലോകേഷ്-വിജയ് ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകരും കാണുന്നത്. ചിത്രം വലിയ സക്‌സസ് ആയിരിക്കുമെന്നാണ് ടൈറ്റില്‍ പ്രൊമോ വീഡിയോ ഏറ്റെടുത്തുകൊണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

ബ്ലഡി സ്വീറ്റ് എന്ന ടൈറ്റിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും ലോകേഷ് കനകരാജ് തന്നെയാണ്. അനിരുദ്ധാണ് മ്യൂസിക്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്.

ചിത്രം ഒക്ടോബര്‍ 19ന് തിയേറ്ററില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവിട്ട ടൈറ്റില്‍ വീഡിയോയില്‍ ഉള്ളത്. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ് സ്വന്തമാക്കിയത്.

മാസ്റ്ററായിരുന്നു ഇതിനുമുമ്പ് ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രം. 2021 ലെ സുപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു മാസ്റ്റര്‍. അതുകൊണ്ട് തന്നെ വന്‍ വരവേല്‍പ്പാണ് ലോകമെമ്പാടുമുള്ള വിജയ്-ലോകേഷ് ആരാധകര്‍ ലിയോക്ക് നല്‍കുന്നത്.

CONTENT HIGHLIGHT: VIJAY NEW MOVIE TITTLE OUT