വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍
national news
വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th September 2023, 9:31 am

ചെന്നൈ: നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീരയെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാനസിക സമ്മര്‍ദം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മാനസിക സമ്മര്‍ദത്തിനായി മീര ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: Vijay Antony’s doughter meera passed away