ലോകേഷ്, നിനക്ക് ഇതൊന്നും ഒട്ടും ചേരില്ല : വിജയ്
Film News
ലോകേഷ്, നിനക്ക് ഇതൊന്നും ഒട്ടും ചേരില്ല : വിജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th November 2023, 7:41 pm

ലിയോയുടെ സക്സസ് സെലിബ്രേഷനിൽ വിജയ് ലോകേഷിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ലോകേഷിന്റെ ഓരോ ചിത്രങ്ങളും വിജയ് വേദിയിൽ എടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.

ഇന്ത്യയിലെ എല്ലാവർക്കും ലോകേഷ് എന്ന സംവിധായകനെ അറിയുമെന്നും ഇനി ഹോളിവുഡിലേക്ക് മാത്രമേ എത്താനുള്ളൂയെന്നും അത് തീർച്ചയായും എത്തുമെന്നും വിജയ് പറഞ്ഞു. വിജയിയുടെ വാക്കുകൾ കേട്ടിട്ട് ലോകേഷ് കൈകൂപ്പി നന്ദി പറഞ്ഞപ്പോൾ ‘നിനക്ക് ഇതൊന്നും ഒട്ടും ചേരില്ല ലോകേഷ്’ എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം.

‘മാ നഗരം നമ്മളെ തിരിഞ്ഞ് നോക്കാൻ പ്രേരിപ്പിച്ചു . കൈതി വീണ്ടും വീണ്ടും നമ്മളെ കാണാൻ പ്രേരിപ്പിച്ചു. മാസ്റ്റർ, വിക്രം ഇന്ത്യയെ തന്നെ തിരിഞ്ഞ് നോക്കാൻ പ്രേരിപ്പിച്ചു. ഇനി ഹോളിവുഡ് മാത്രമാണ് തിരിഞ്ഞു നോക്കാനുള്ളത്. തീർച്ചയായും അവരുടെ അടുത്തേക്കും ലോകേഷ് എത്തും. ഞാൻ ഒരുപാട് ഹാപ്പിയാണ് മാന്. കീപ് റോക്ക്,’ വിജയ് പറഞ്ഞു.

ഈ സമയം ലോകേഷ് കനകരാജ് എഴുന്നേറ്റ് നിന്നുകൊണ്ട് കൈകൂപ്പി നന്ദി പറഞ്ഞതിന് ‘നിനക്ക് ഇതൊന്നും ഒട്ടും ചേരില്ല ലോകേഷ്, ഞാൻ ഇതിനു മുൻപേ ഒരു പ്രാവശ്യം പറഞ്ഞതാണ്. ഇത് നിനക്ക് ചേരുന്നതല്ല. നന്ദി,’ എന്ന് വിജയ് പറഞ്ഞു.

അതേസമയം വിജയ് ലിയോയുടെ പ്രൊഡക്ഷൻ ടീമിനോടും നന്ദി പ്രകടിപ്പിച്ചു. മൈനസ് ഡിഗ്രിയിലും തങ്ങളെ ഒരമ്മ സംരക്ഷിക്കുന്ന പോലെ നോക്കിയതിന് പ്രത്യേക നന്ദി വിജയ് രേഖപ്പെടുത്തി.

‘അതുപോലെ പ്രൊഡക്ഷൻ ടീമിനെ കുറിച്ച് ഞാൻ എടുത്ത് പറയേണ്ടതുണ്ട്. മൈനസ് ഡിഗ്രി തണുപ്പിൽ നിന്നുകൊണ്ട് ഞങ്ങളുടെ ജോലി ഒന്നും തടസപ്പെടരുതെന്ന് വിചാരിച്ചുകൊണ്ട് ഞങ്ങൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തന്നത് അവരായിരുന്നു. ഭക്ഷണത്തിൽ നിന്ന് ടാബ്ലറ്റ്, മെഡിസിൻസ് തുടങ്ങി എല്ലാം ഞങ്ങൾക്ക് വേണ്ടി ഒരുക്കി തന്നു. ഒരുതരത്തിൽ ഒരമ്മ തന്റെ മക്കളെ സംരക്ഷിക്കുന്നപോലെ ഞങ്ങളെ സംരക്ഷിച്ചിരുന്നു. അവർക്ക് എൻ്റെ പ്രത്യേക നന്ദി,’ വിജയ് പറഞ്ഞു.

Content Highlight: Vijay about Lokesh kanagaraj on Leo success celebration