എഡിറ്റര്‍
എഡിറ്റര്‍
‘പണം കൊടുക്കാതെ ശരീരത്തിലേക്ക് തുറിച്ച് നോക്കിയതാണോ പ്രശ്‌നം’; ദുരനുഭവം പങ്കുവെച്ച വിദ്യാ ബാലനെ അധിക്ഷേപിച്ച് സൈനികന്‍
എഡിറ്റര്‍
Saturday 11th November 2017 6:51pm

 

മുംബൈ: സൈനികനില്‍ നിന്നു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ ബോളിവുഡ് താരം വിദ്യാ ബാലനെ അധിക്ഷേപിച്ച് മറ്റൊരു സൈനികന്‍. ‘മീ ടൂ’ ക്യാംപെയിനില്‍ പങ്കുചേര്‍ന്ന് ഹോളിവുഡ് താരങ്ങള്‍ മുതല്‍ പെണ്‍കുട്ടികളെല്ലാം തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറയുന്നതിനിടെയാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ച വിദ്യാബാലനെ അധിക്ഷേപിച്ച് സൈനികന്‍ രംഗത്തെത്തിയത്.


Also Read: ‘കയ്യൂരില്‍ ചുടുചോര ചിന്തിയ ധീരസഖാക്കളെ ഓര്‍ക്കു’; ചലോ കേരളയ്‌ക്കെത്തിയ ഉത്തരേന്ത്യന്‍ എ.ബി.വി.പിക്കാരെകൊണ്ട് വിപ്ലവഗാനം പാടിച്ച് ആലപ്പുഴയിലെ കലാകാരന്മാര്‍; വീഡിയോ


ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കോളേജ് പഠനകാലത്ത് ഒരു സൈനികനില്‍ നിന്നും തനിക്ക് മോശം അനുഭവം നേരിടേണ്ടിവന്നിരുന്നെന്ന് താരം പറഞ്ഞിരുന്നത്. ഒരു സൈനികന്‍ തന്റെ നെഞ്ചിലേക്ക് തുറിച്ചു നോക്കിയെന്നും പിന്നീട് അയാള്‍ തന്നോട് കണ്ണിറുക്കി കാണിച്ചപ്പോള്‍ ക്ഷമ നശിച്ച് അയാളോട് ദേഷ്യപ്പെട്ടെന്നുമായിരുന്നു വിദ്യാബാലന്‍ പറഞ്ഞിരുന്നത്.

രാജ്യത്തെ സംരക്ഷിക്കേണ്ടതാണ് ഒരു പട്ടാളക്കാരന്റെ ചുമതല എന്നും വിദ്യ പറഞ്ഞിരുന്നു. എന്നാല്‍ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ച താരത്തിനു സോഷ്യല്‍ മീഡിയയില്‍ നിന്നു നേരിടേണ്ടി വന്നത് അതിനേക്കാള്‍ മോശം അനുഭവമായിരുന്നു.


Dont Miss: ‘അവിടെ പാലു കാച്ചല്‍ ഇവിടെ മിന്നു കെട്ട്’; ലങ്കാദഹനത്തിനിടെ മിന്നുകെട്ടാന്‍ തയ്യാറെടുത്ത് ഭുവനേശ്വര്‍; കൂട്ടുകാര്‍ക്കായി ഒരുക്കന്നത് കിടിലന്‍ ട്രീറ്റ്


സിനിമയില്‍ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാ ബാലന്റെ ശരീരത്തില്‍ തുറിച്ച് നോക്കിയാല്‍ എന്താണ് പ്രശ്നമെന്നും കാശ് കൊടുക്കാതെ നോക്കുന്നതാണോ പ്രശ്നമെന്നുമായിരുന്നു ഒരു സൈനികന്റെ ചോദ്യം. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സൈനികന്‍ വിദ്യാ ബാലന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.

പണം കൊടുക്കാതെ നോക്കി എന്നതാണ് അവരുടെ പ്രശ്നമെങ്കില്‍ അവര്‍ക്ക് അയാളോട് പണം ചോദിക്കാമായിരുന്നു എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. യൂത്ത് ബി.ജെ.പി എന്ന ഫേസബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

 

Advertisement