എഡിറ്റര്‍
എഡിറ്റര്‍
‘അവിടെ പാലു കാച്ചല്‍ ഇവിടെ മിന്നു കെട്ട്’; ലങ്കാദഹനത്തിനിടെ മിന്നുകെട്ടാന്‍ തയ്യാറെടുത്ത് ഭുവനേശ്വര്‍; കൂട്ടുകാര്‍ക്കായി ഒരുക്കന്നത് കിടിലന്‍ ട്രീറ്റ്
എഡിറ്റര്‍
Saturday 11th November 2017 6:09pm

മുംബൈ: ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ മുഖമായ ഭുവനേശ്വര്‍ കുമാര്‍ പുതിയ ഇന്നിംഗ്‌സിന് തുടക്കം കുറിക്കുന്നു. ഗോസിപ്പുകള്‍ക്കെല്ലാം വിരാമിട്ടു കൊണ്ട് ഭുവി വിവാഹിതനാവുകയാണ്.

ഏറെ നാളായി പ്രണയത്തിലായിരുന്ന ഭുവിയുടെ ജീവിത പങ്കാളിയാവുന്നത് നുപുര്‍ നഗര്‍ ആണ്. ഈ മാസം 23 നാണ് വിവാഹമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭുവനേശ്വറിന്റെ ഹോം ടൗണായ മീററ്റില്‍ വച്ചായിരിക്കും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. പിന്നാലെ 26ാം തിയ്യതി അതിഥികള്‍ക്കായി റിസപ്ഷന്‍ ഒരുക്കാനാണ് തീരൂമാനം. നുപുറിന്റെ ഹോം ടൗണായ ഭുലന്ദ്ഷാഹറിലായിരിക്കും റിസപ്ഷന്‍. 30ാം തിയ്യതി ദല്‍ഹിയിലും റിസപ്ഷനുണ്ടായിരിക്കും.


Also Read: മധ്യനിരയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കണമെങ്കില്‍ യുവിയെയും റെയ്‌നയെയും ടീമിലെടുക്കണം; കാരണങ്ങള്‍ വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍


‘അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും മീററ്റില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. പക്ഷെ ഭുവനേശ്വറിന്റെ സുഹൃത്തുക്കളും ബോര്‍ഡ് അംഗങ്ങളും ആഘോഷത്തിന്റെ ഭാഗമാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടാണ് ദല്‍ഹിയിലും റിസപ്ഷന്‍ വെക്കുന്നത്.’ ഭുവിയുടെ പിതാവ് കിരണ്‍ പാല്‍ സിംഗ് പറയുന്നു.

നവംബര്‍ 30ന് ഇന്ത്യ-ശ്രീലങ്ക പരമ്പരയുള്ളതിനാല്‍ താരങ്ങള്‍ എല്ലാം തന്നെ ദല്‍ഹിയില്‍ ഉണ്ടായിരിക്കും. അതിനാല്‍ എല്ലാവര്‍ക്കും ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മീററ്റില്‍ നടക്കുന്ന വിവാഹത്തില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. മറ്റ് ബന്ധുക്കളേയും റിസപ്ഷനിലേക്കാണ് ക്ഷണിക്കുക.

Advertisement