എഡിറ്റര്‍
എഡിറ്റര്‍
മധ്യനിരയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കണമെങ്കില്‍ യുവിയെയും റെയ്‌നയെയും ടീമിലെടുക്കണം; കാരണങ്ങള്‍ വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍
എഡിറ്റര്‍
Saturday 11th November 2017 5:09pm


ന്യൂദല്‍ഹി: കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടര്‍ ജയങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും വിജയം തുടര്‍ക്കഥയാണെങ്കിലും ഇന്ത്യന്‍ ടീമിന്റെ മധ്യനിരയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്.


Also Read: ‘കയ്യൂരില്‍ ചുടുചോര ചിന്തിയ ധീരസഖാക്കളെ ഓര്‍ക്കു’; ചലോ കേരളയ്‌ക്കെത്തിയ ഉത്തരേന്ത്യന്‍ എ.ബി.വി.പിക്കാരെകൊണ്ട് വിപ്ലവഗാനം പാടിച്ച് ആലപ്പുഴയിലെ കലാകാരന്മാര്‍; വീഡിയോ


ബാറ്റിങ്ങില്‍ മൂന്നാമതായി ഇറങ്ങുന്ന വിരാട് കോഹ്‌ലിക്ക് പിന്നാലെയെത്തുന്ന താരങ്ങളാരും സ്ഥിരത പുലര്‍ത്തുന്നില്ലെന്നതാണ് ലോകകപ്പ് മുന്നൊരുക്കങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം.

മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കെ.എല്‍ രാഹുല്‍ തുടങ്ങിയ നിരവധി താരങ്ങളെ റൊട്ടേഷന്‍ സമ്പ്രദായത്തിലൂടെ ടീം മാറി മാറി പരീക്ഷിച്ചെങ്കിലും മികച്ചൊരു കോമ്പിനേഷന്‍ കണ്ടെത്താന്‍ മാനേജ്‌മെന്റിനു കഴിഞ്ഞിട്ടില്ല. മധ്യനിരയില്‍ പരീക്ഷിക്കപ്പെടുന്ന താരങ്ങളെല്ലാം വലംകൈ ബാറ്റ്‌സ്മാന്‍ മാരാണെന്നും അതാണ് ടീമിനെ കുഴക്കുന്ന പ്രധാന പ്രശ്‌നവുമെന്നാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്.


Dont Miss: ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ ക്രൂശിക്കുകയാണ്; സോളാര്‍ കേസില്‍ നീതികിട്ടിയില്ലെന്നും കെ.സി വേണുഗോപാല്‍


മധ്യനിരയിലേക്ക് ഒരു ഇടംങ്കൈയ്യന്‍ ബാറ്റ്‌സ്മാനെ ആവശ്യമുണ്ടെന്നും യുവരാജിനെയും റെയ്‌നയെയും ആസ്ഥനാത്തേക്ക് പരിഗണിക്കാമെന്നും അദ്ദേഹം പറയുന്നു. ‘ ഇന്ത്യയുടെ മധ്യനിരയിലേക്ക് നോക്കുമ്പോള്‍ ഒരു ഇടംങ്കൈയ്യന്‍ ബാറ്റ്‌സ്മാനെ ആവശ്യമുണ്ടെന്ന് മനസിലാക്കാവുന്നതാണ്. ശിഖര്‍ ധവാനെ ഒഴിച്ചാല്‍ മറ്റൊരു ഇടംങ്കൈയ്യന്‍ ബാറ്റ്‌സ്മാന്‍ ടീമിലില്ല.’ അദ്ദേഹം പറഞ്ഞു.

‘എന്തുകൊണ്ട് നിങ്ങള്‍ക്ക് ഈ സ്ഥാനത്തേക്ക് റെയ്‌നയെയോ യുവരാജിനെയോ പരിഗണിച്ചുകൂടാ. ഇരുവരെയും ബൗളര്‍മാരായും ഉപയോഗിക്കാന്‍ കഴിയും. എനിക്കറിയാം ഇത് ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന്. പക്ഷേ മികച്ച താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ഇടംങ്കൈയ്യന്‍മാരെ.’ ഗവാസ്‌കര്‍ വ്യക്തമാക്കി.

Advertisement