എഡിറ്റര്‍
എഡിറ്റര്‍
ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ ക്രൂശിക്കുകയാണ്; സോളാര്‍ കേസില്‍ നീതികിട്ടിയില്ലെന്നും കെ.സി വേണുഗോപാല്‍
എഡിറ്റര്‍
Saturday 11th November 2017 4:42pm

 

ആലപ്പുഴ: സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ തനിക്ക് നീതികിട്ടിയില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും എ.ഐ.സി.സി അംഗവുമായ കെ.സി വേണുഗോപാല്‍. ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ തന്നെ ക്രൂശിക്കുന്ന രീതിയാണുണ്ടായതെന്ന് അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Also Read: ‘കയ്യൂരില്‍ ചുടുചോര ചിന്തിയ ധീരസഖാക്കളെ ഓര്‍ക്കു’; ചലോ കേരളയ്‌ക്കെത്തിയ ഉത്തരേന്ത്യന്‍ എ.ബി.വി.പിക്കാരെകൊണ്ട് വിപ്ലവഗാനം പാടിച്ച് ആലപ്പുഴയിലെ കലാകാരന്മാര്‍; വീഡിയോ


‘സോളാര്‍ വിഷയത്തില്‍ തനിക്ക് നീതി കിട്ടിയില്ല. അവര്‍ എഴുതി തയ്യാറാക്കിയ കത്തുകള്‍ ഒന്നല്ല, നേരിട്ട് കോടതിയില്‍ കൊടുത്ത കത്തും പൊലീസിന് കൊടുത്ത മൊഴികളുമുണ്ടെന്ന് മാധ്യമ വാര്‍ത്തകളുണ്ട്. അതൊന്നും പരിഗണിച്ചില്ല. ഒരു കത്ത് പരിഗണിക്കാമെന്നും ഒരു കത്ത് പരിഗണിക്കാനാവില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. അതെങ്ങനെ സാധ്യമാവും’ വേണുഗോപാല്‍ ചോദിച്ചു.

കഴിഞ്ഞദിവസം പുറത്തുവന്ന സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ ഉള്‍പ്പെട കേരളത്തിലെ നിരവധി യു.ഡി.എഫ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ കെ.സി വേണുഗോപാലിനെതിരെയായിരുന്നു ഏറ്റവും അധികം ആരോപണങ്ങളുണ്ടായിരുന്നത്.


Dont Miss: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് ചില അഴിമതികാര്‍ക്ക് കുട പിടിക്കാന്‍; വിവാദ പരാമര്‍ശങ്ങളുമായി ജേക്കബ് തോമസിന്റെ പുതിയ പുസ്തകം.


സരിതയെ വേണുഗോപാല്‍ ബലാത്സംഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വേണുഗോപാല്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ‘മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍, മന്ത്രിമാരായ എപി അനില്‍ കുമാര്‍ ,അടൂര്‍പ്രകാശ് എന്നിവര്‍ക്കെതിരെ ദൃശ്യ, ശ്രാവ്യ ,ഡിജിറ്റല്‍ തെളിവുകള്‍ സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറിയെന്ന് മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ തനിക്കെതിരെ കത്തും ടെലിഫോണ്‍ റിക്കാര്‍ഡ്സും മാത്രമേ തെളിവായുള്ളൂ എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ വ്യക്തമാവും.’ അദ്ദേഹം പറഞ്ഞു.

ആരോപണങ്ങളുന്നയിക്കുന്നതല്ലാതെ ഒരു ചെറിയ തെളിവ് ഹാജരാക്കിയിട്ടില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ടെലിഫോണ്‍ രേഖകളെ കുറിച്ച് പറയുന്നെന്നല്ലാതെ നിഗമനങ്ങളിലോ, ശുപാര്‍ശകളിലോ, പ്രധാന കണ്ടെത്തലുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement