ഒടുവില്‍ ഇട്ടൂപ്പും കൊച്ചുത്രേസ്യയും തിയേറ്ററിലും ഒന്നിച്ചു; വീഡിയോ
Film News
ഒടുവില്‍ ഇട്ടൂപ്പും കൊച്ചുത്രേസ്യയും തിയേറ്ററിലും ഒന്നിച്ചു; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th April 2023, 10:57 pm

ഗണേഷ് രാജിന്റെ സംവിധാനത്തില്‍ വിജയരാഘവന്‍, കെ.പി.എ.സി ലീല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പൂക്കാലം ഏപ്രില്‍ എട്ടിനാണ് റിലീസ് ചെയ്തത്. 100 വയസ് കഴിഞ്ഞ ഇട്ടൂപ്പിന്റെയും പങ്കാളി കൊച്ചുത്രേസ്യയുടെയും വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്.

റിലീസ് ദിനത്തില്‍ തന്നെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വിജയരാഘവന്റെയും കെ.പി.എ.സി ലീലയുടെ പ്രകടനത്തിന് തന്നെയാണ് ഏറ്റവുമധികം കയ്യടി ഉയരുന്നത്. ഇട്ടൂപ്പായും കൊച്ചുത്രേസ്യയായുമുള്ള ഇരുവരുടെയും കെമിസ്ട്രിക്ക് തന്നെയാണ് ഏറ്റവുമധികം അഭിനന്ദനം ലഭിക്കുന്നതും.

തിയേറ്ററില്‍ വിജയരാഘവനും ലീലയും തമ്മില്‍ കാണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഫസ്റ്റ് ഡേ തന്നെ സിനിമ കാണാന്‍ സിനിമയുടെ ക്രൂ എത്തിയിരുന്നു. സിനിമ കഴിഞ്ഞതിന് ശേഷമാണ് വിജയരാഘവനും ലീലയും തമ്മില്‍ കണ്ട് പരസ്പരം പുണര്‍ന്നത്.

വിനോദ് ഷൊര്‍ണ്ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മേക്കപ്പ് സേവ്യര്‍. കോസ്റ്റ്യൂംസ് റാഫി കണ്ണാടിപറമ്പ. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, നാഥ് കാലിക്കറ്റ്, ഡിസൈന്‍സ് അരുണ്‍ തെറ്റയില്‍, സൗണ്ട് സിങ്ക് സിനിമ, ഓഡിയോഗ്രാഫി വിപിന്‍ നായര്‍ വി, കളറിസ്റ്റ് ബിലാല്‍ റഷീദ്, വിതരണം സി.എന്‍.സി സിനിമാസ്, മാര്‍ക്കറ്റിങ് സ്‌നേക്ക്പ്ലാന്റ്.

Content Highlight: video of vijayaraghavan and kpac leela from theatre