മമ്മൂക്കയുടെ അതേ സ്ഥാനത്തുള്ള മറ്റ് സൂപ്പര്‍സ്റ്റാറുമായി താരതമ്യം ചെയ്യുമ്പോള്‍ അക്കാര്യത്തില്‍ അദ്ദേഹം വ്യത്യസ്തന്‍: നിര്‍മാതാവ് വേണു കുന്നപ്പിള്ളി
Entertainment
മമ്മൂക്കയുടെ അതേ സ്ഥാനത്തുള്ള മറ്റ് സൂപ്പര്‍സ്റ്റാറുമായി താരതമ്യം ചെയ്യുമ്പോള്‍ അക്കാര്യത്തില്‍ അദ്ദേഹം വ്യത്യസ്തന്‍: നിര്‍മാതാവ് വേണു കുന്നപ്പിള്ളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd January 2025, 2:59 pm

പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മമ്മൂട്ടി. വിവിധ ഭാഷകളില്‍ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം തന്റെ എഴുപതുകളിലും ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുകയാണ്. നിരവധി സംവിധായകരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നടന്‍ കൂടിയാണ് മമ്മൂട്ടി. ഒരു താരം എന്നതിലുപരി നല്ലൊരു നടനാകാന്‍ ആഗ്രഹിക്കുന്ന അഭിനേതാവാണ് അദ്ദേഹം. സിനിമയില്‍ വന്ന കാലം മുതല്‍ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ മമ്മൂട്ടി ശ്രദ്ധിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. മമ്മൂട്ടിയുമായി ഇതുവരെ താന്‍ ഒരു സിനിമ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ആ ചിത്രം എല്ലാ കാലത്തും എടുത്ത് പറയേണ്ട ഒന്നായാണ് തോന്നിയിട്ടുള്ളതെന്നും വേണു കുന്നപ്പിള്ളി പറയുന്നു.

ആദ്യ സിനിമ മുതല്‍ മമ്മൂട്ടിക്ക് എല്ലാവരോടും വാത്സല്യമുണ്ടെന്നും മമ്മൂട്ടിയുടെ അതേ സ്ഥാനത്തുള്ള മറ്റ് സൂപ്പര്‍ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് മമ്മൂട്ടി മറ്റുള്ളവരോട് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി എന്തിനാണ് മറ്റുള്ളവരെ ഇത്രയും റെസ്‌പെക്ട് ചെയ്യുന്നതെന്ന് ഇടക്ക് തോന്നുമെന്നും തന്റെ ജീവിതത്തില്‍ ഇതുവരെ മമ്മൂട്ടിയെ പോലെ ഒരാളെ കണ്ടിട്ടില്ലെന്നും വേണു കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയും ആയിട്ട് ഞാന്‍ ഒരു സിനിമയേ ഇതുവരെ ചെയ്തിട്ടുള്ളു. എന്റെ ജീവിതത്തില്‍ എല്ലാ കാലവും എടുത്ത് പറയേണ്ട ഒരു കാര്യമായിട്ടാണ് എനിക്ക് അത് തോന്നിയിട്ടുള്ളത്. ആ കാലം മുതല്‍ മമ്മൂക്കക്ക് എന്നോട് മാത്രമല്ല എല്ലാവരോടും ഒരു വാത്സല്യമുണ്ട്.

മമ്മൂക്കയുടെ അതേ സ്ഥാനത്തുള്ള മറ്റ് സൂപ്പര്‍ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് മമ്മൂക്ക ഇത് ചെയ്യുന്നത്. മമ്മൂക്ക എന്തിനാണ് നമ്മളെ ഇത്രയും റെസ്‌പെക്ട് ചെയ്യുന്നത് എന്ന് ഇടക്ക് നമുക്ക് തന്നെ തോന്നും.

മമ്മൂക്കയുടെ ആ കാര്യം എടുത്ത് പറയേണ്ടതാണ്. എന്റെ ജീവിതത്തില്‍ അങ്ങനെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല,’ വേണു കുന്നപ്പിള്ളി പറയുന്നു.

Content Highlight: Venu Kunnappilly talks about Mammootty