'സോളാറില്‍ പുറത്തുവന്നത് ഗുരുതര ആരോപണങ്ങള്‍'; ഹൈക്കമാന്‍ഡിനെ എല്ലാം ധരിപ്പിച്ചിട്ടുണ്ടെന്ന് വി.ഡി സതീശന്‍
Daily News
'സോളാറില്‍ പുറത്തുവന്നത് ഗുരുതര ആരോപണങ്ങള്‍'; ഹൈക്കമാന്‍ഡിനെ എല്ലാം ധരിപ്പിച്ചിട്ടുണ്ടെന്ന് വി.ഡി സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2017, 1:10 pm

 

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുറത്തുവന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. വിഷയത്തെ ഗൗരവതരമായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

” പുറത്തുവന്ന ആരോപണങ്ങള്‍ ഗുരുതരമാണ്. കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. എന്റെ അഭിപ്രായം രാഷ്ട്രീയ കാര്യസമിതിയില്‍ വ്യക്തമാക്കും.”


Also Read: പൃഥ്വിക്കും ഇന്ദ്രനുമൊപ്പം അഭിനയിക്കാന്‍ ഇഷ്ടമല്ല; മനസുതുറന്ന് മല്ലികാ സുകുമാരന്‍


സര്‍ക്കാര്‍ സ്വാഭാവികനീതി ലഭ്യമാക്കിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. നേരത്തെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം സോളാര്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ നല്‍കിയാല്‍ നിയമവിരുദ്ധമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.