ആ സൂപ്പര്‍സ്റ്റാറിന്റെ കൂടെ ധൈര്യമായി ഡാന്‍സ് ചെയ്യാം അദ്ദേഹത്തിന് നല്ല ബാലന്‍സുണ്ട്: വാണി വിശ്വനാഥ്
Entertainment
ആ സൂപ്പര്‍സ്റ്റാറിന്റെ കൂടെ ധൈര്യമായി ഡാന്‍സ് ചെയ്യാം അദ്ദേഹത്തിന് നല്ല ബാലന്‍സുണ്ട്: വാണി വിശ്വനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 1:17 pm

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ വളരെ ശക്തമായ കഥാപാത്രങ്ങളിലായിരുന്നു വാണി എത്തിയത്. മലയാള സിനിമക്ക് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ വാണി വിശ്വനാഥ്.

തെലുങ്കിലും തമിഴിലുമൊക്കെ ഡാന്‍സിന് പ്രാധാന്യമുള്ള വേഷങ്ങളാണ് താന്‍ ചെയ്തതെന്നും അവസാന സമയത്താണ് ആക്ഷന്‍ സിനിമകള്‍ ലഭിച്ചതെന്നും വാണി വിശ്വനാഥ് പറയുന്നു. തനിക്ക് അവിടെ ഒരു ബ്രേക്ക് തന്ന നടന്‍ ചിരഞ്ജീവിയാണെന്നും താനും ചിരഞ്ജീവിയും ആദ്യമായി അഭിനയിച്ച സിനിമ കൊദാമ സിംഹമാണെന്നും അവര്‍ പറയുന്നു. ആ ചിത്രത്തില്‍ മെഗാസ്റ്റാര്‍ എന്ന ഗാനം ആലപിച്ചത് താനാണെന്നും അവിടം മുതലാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയായി അദ്ദേഹം മാറിയതെന്നും വാണി വിശ്വനാഥ് പറഞ്ഞു.

ചിരഞ്ജീവിയുടെ കൂടെ ധൈര്യമായി ഡാന്‍സ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹത്തിന് നല്ല ബാലന്‍സുണ്ടെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു. ബുദ്ധിമുട്ടുള്ള ഏതെങ്കിലും സ്റ്റെപ്പാണെങ്കിലും അദ്ദേഹത്തിന് നല്ല ബാലന്‍സ് ഉണ്ടാകുമെന്നും അതുകൊണ്ട് ധൈര്യമായി ഡാന്‍സ് ചെയ്യാന്‍ പറ്റുമെന്നും വാണി പറഞ്ഞു. വണ്‍ ടു ടോക്സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘തെലുങ്കിലും മറ്റുമൊക്കെ ഞാന്‍ കൂടുതലും ചെയ്തത് ഡാന്‍സിന് പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. അവിടെ ഞാന്‍ അമ്പത് അറുപതോളം സിനിമ ചെയ്തിട്ടുണ്ടാകും. അവിടെ ചെയ്ത സിനിമകള്‍ നോക്കുമ്പോള്‍ അവസാനമായപ്പോളാണ് ഒരു പൊലിസ് ഓഫിസറുടെ വേഷമോ, അല്ലെങ്കില്‍ ആക്ഷന്‍ സിനിമകളൊക്കെ ചെയ്യാന്‍ തുടങ്ങിയത്. തുടക്കത്തില്‍ മുഴുവന്‍ ഭയങ്കര ഡാന്‍സും പരിപാടിയുമാണ്. ഒരു ആറ് പാട്ടൊക്കെ ഉണ്ടാകും. അവിടെയുംഒരു ബ്രേക്ക് തന്ന നടന്‍ ചിരഞ്ജീവി സാറാണ്. കാരണം പുള്ളിയുടെ കൂടെ ഞാന്‍ ആദ്യമായി അഭിനയിച്ച പടം കൊദമ സിംഹം എന്നൊരു സിനിമയാണ്.

അതില്‍ ഒരു പാട്ടുണ്ട്. അതില്‍ ഞാനാണ് സ്റ്റാര്‍ സ്റ്റാര്‍ മെഗാസ്റ്റാര്‍ എന്നൊരു പാട്ട് പാടുന്നത്. അവിടുന്നാണ് ഈ മെഗാസ്റ്റാര്‍ ചിരഞ്ജീവി അങ്ങോട്ട് മാറിയത്. അപ്പോള്‍ എനിക്ക് അതില്‍ ഒരു സന്തോഷമുണ്ട്. പിന്നെ പുള്ളിയുടെ കൂടെയൊക്കെ ഡാന്‍സ് ചെയ്യുമ്പോള്‍ ഭയങ്കര ബാലന്‍സാണ്. നമുക്ക് ധൈര്യമായിട്ട് ചെയ്യാം. എടുത്തു പൊക്കിയിട്ടുള്ള ഡാന്‍സ് മൂവ്മെന്റ്സൊക്കെ വരുമ്പോള്‍ പുള്ളിയുടെ കൂടെ ധൈര്യമായിട്ട് ചെയ്യാം.  ആള്‍ക്ക് ഭയങ്കര ബാലന്‍സ് ആയിരിക്കും,’വാണി വിശ്വനാഥ് പറയുന്നു.

Content Highlight: Vani Viswanath talks about Telugu superstar  Chiranjeevi