മലയാള സിനിമയിലെ ആക്ഷന്‍ ക്വീനാണ് വാണി വിശ്വനാഥ്. തൊണ്ണൂറുകളിലും രണ്ടായിരത്തില്‍ തുടക്കത്തിലുമെല്ലാം തിരക്കേറിയ നായികയായിരുന്നു വാണി. 1987ല്‍ മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാജീവിതം ആരംഭിച്ച നടിയാണ് വാണി വിശ്വനാഥ്. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലും സ്ഥിരം സാന്നിധ്യമായി വാണി വിശ്വനാഥ് മാറി. ആക്ഷന്‍ രംഗങ്ങളിലൂടെ പേരെടുത്ത താരം ഒരിടവേളയ്ക്കുശേഷം റൈഫിള്‍ ക്ലബ് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തി.
റൈഫിള്‍ ക്ലബ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് വാണി വിശ്വനാഥ്. തനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് റൈഫിള്‍ ക്ലബെന്നും വളരെ ആസ്വദിച്ചാണ് താന്‍ ആ ചിത്രം ചെയ്തതെന്നും വാണി വിശ്വനാഥ് പറയുന്നു.
ആ സിനിമ കണ്ടിട്ട് എല്ലാവരും തന്നെ വിളിച്ചെന്നും നന്നായിട്ടുണ്ടെന്ന് പറഞ്ഞും വാണി പറഞ്ഞു. എന്നാല്‍ കുറച്ചുകൂടി മുമ്പ് തിരിച്ച് വരവ് നടത്താമായിരുന്നു എന്നത് എല്ലാവരും ഒരുപോലെ തന്നോട് പറഞ്ഞകാര്യമാണെന്നും അത് കേട്ടപ്പോള്‍ തനിക്ക് കുറച്ച് വിഷമം തോന്നിയെന്നും വാണി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.
‘എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് റൈഫിള്‍ ക്ലബ്ബ്. ഞാന്‍ ആസ്വദിച്ച് ചെയ്തതായിരുന്നു ആ ചിത്രം. റൈഫിള്‍ ക്ലബ്ബ് കണ്ടിട്ട് എല്ലാവരും വിളിച്ച് എന്നോട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അവരൊക്കെ വിളിച്ചിട്ട് ഒരുപോലെ എന്നോട് പറഞ്ഞൊരു കാര്യം കുറച്ചുകൂടി മുമ്പേ തിരിച്ച് വരാമായിരുന്നു എന്നാണ്. അത് പറഞ്ഞ് കേട്ടപ്പോള്‍ എനിക്ക് കുറച്ച് വിഷമം തോന്നി,’ വാണി വിശ്വനാഥ് പറയുന്നു.
ആഷിഖ് അബു സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, പൊന്നമ്മ ബാബു, ഉണ്ണിമായ പ്രസാദ്, ദര്‍ശന രാജേന്ദ്രന്‍, സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് കഥ എഴുതിയത് ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു.
Content Highlight: Vani Viswanath Talks About Rifle Club Movie